ലക്‌നോ: പശുവിനെ കൊന്നെന്ന സംശയത്തെത്തുടര്‍ന്ന് സംഘര്‍ഷം. 29 പേര്‍ അറസ്റ്റില്‍. മുലായം സിംഗ് യാദവിന്റെ മണ്ഡലമായ യുപിയിലെ മെയ്ന്‍പുരിയിലാണ് സംഭവം. മെയ്ന്‍പുരിയിലെ കര്‍ഹാളില്‍ ഒരു പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കൊന്നതാണെന്ന സംശയം ഉടലെടുത്തതോടെ ജനം തടിച്ചുകൂടി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
അക്രമത്തില്‍ പോലീസ് വാഹനങ്ങള്‍ക്ക് കേടുവന്നിട്ടുണ്ട്. പശുവിനെ കൊന്ന് തോല്‍ ഉരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പശു രോഗം ബാധിച്ച് ചത്തതാണെന്നും തോല്‍ ഉരിക്കുന്നത് ഇവിടുത്തെ രീതിയാണെന്നുമാണ് പോലീസ് പറയുന്നത്. തോല്‍ പൊളിച്ച് എടുത്തവര്‍ക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്. അക്രമത്തിന്റെ പേരില്‍ 29 പേര്‍ക്ക് എതിരെയും തിരിച്ചറിയാത്ത 250 പേരുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.
















