പാനൂര്‍(കണ്ണൂര്‍): അരുവിപ്പുറത്തു നടന്ന പ്രതിഷ്ഠയടക്കം എല്ലാ പ്രതിഷ്ഠകളും നാട്ടുകാരുടെ സമ്മര്‍ദ്ധത്താല്‍ നടത്തേണ്ടി വന്നതാണെന്ന് വാഗ്ഭടാനന്ദന്റെ ചോദ്യത്തിന് ശ്രീനാരായണ ഗുരുദേവന് മറുപടി നല്‍കിയതായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. ഗുരുദേവന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് എതിരായിരുന്നു. കണ്ണൂര്‍ മൊകേരിയില്‍ സംഘടിപ്പിച്ച ഗ്രന്ഥശാലാ സംഘത്തിന്റെ വാര്‍ഷികാഘോഷവും ഐവി ദാസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് പിണറായി വിവാദ പ്രസംഗം നടത്തിയത്. തളിപ്പറമ്പ് കൂവോട്ട് നടത്തിയ നിശ്ചലദൃശ്യത്തിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് വീണ്ടും ഗുരുനിന്ദയുമായി പിണറായി ഗുരുഭക്തന്മാരെ അവഹേളിക്കുകയായിരുന്നു. ആദ്ധ്യാത്മിക രംഗത്ത് നിന്നും ആട്ടിയകറ്റപ്പെട്ട അധ:സ്ഥിതവര്ഗത്തെ പുനരുദ്ധരിക്കാന്‍ ശ്രീനാരായണ ഗുരുദേവന് നടത്തിയ വിപ്ലവത്തെ അപമാനിക്കാന്‍ വാഗ്ഭടാനന്ദനെ പിണറായി വിജയന് കൂട്ടുപിടിക്കുകയായിരുന്നു.
എസ്എന്ഡിപിയോടുളള എതിര്‍പ്പ് ഗുരുദേവനിലേക്കും സന്നിവേശിച്ചിരിക്കുകയായിരുന്നു പിണറായി. നാട്ടുകാര്‍ എന്നാണ് ഭക്തരെ പിണറായി വിളിച്ചത്. നമ:ശിവായ മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ നടന്ന പ്രതിഷ്ഠയായിരുന്നു അരുവിപ്പുറത്തേത്. മറ്റ് പ്രതിഷ്ഠകള്‍ എല്ലാം തന്നെ വൈദിക വിധിപ്രകാരം ഗുരുദേവന് നടത്തിയതുമാണ്. ഇതിന് വിഭിന്നമായാണ് ഇന്നലെ പിണറായി നുണപ്രസംഗം നടത്തിയത്. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കും. രാഷ്ട്രീയപരമായി തകര്‍ന്ന പ്രത്യയശാസ്ത്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ സിപിഎം നടത്തുന്ന ഹിഡന്‍ അജന്‍ഡയുടെ ഭാഗം തന്നെയായി വേണം ഈ പ്രസംഗത്തെയും വിലയിരുത്താന്‍. വാഗ്ഭടാനന്ദന് ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെങ്കില്‍ ആര്‍എസ്എസുകാര്‍ കൊല്ലുമെന്നും കല്‍ബുര്‍ഗിമാരുടെ ഗതിയാണ് ഉണ്ടാവുകയെന്നും പ്രസംഗം സൂചിപ്പിക്കുന്നു. മുന്‍പ് പിണറായി തന്നെ പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ‘വായയ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന തരത്തില്‍ തരംതാണ ശൈലിയാണ് പിണറായിയുടെ വിവാദ പ്രസംഗത്തില്‍ മുഴുനീളെയുണ്ടായിരുന്നത്. എന്തായാലും ശ്രീനാരായണീയര്‍ ഏറെയുളള ഉത്തരമലബാറില്‍ ഗുരുദേവനെ അപമാനിച്ച നടത്തിയ പ്രസംഗത്തിന് വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: