Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോള്‍ മഴ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 10:29 pm IST
inSports

ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഹ്ലാദം –ജന്മഭൂമി

കൊച്ചി: മഴമാറി മാനം തെളിഞ്ഞപ്പോള്‍ പിറന്നത് ഗോള്‍ മഴ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കളി വരെ സംശയത്തിലായിരുന്നെങ്കിലും ഇന്നലെ മഴ ദൈവങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ അനുഗ്രഹിച്ചു. മാനം തെളിഞ്ഞതിനൊപ്പം ആരാധകരുടെ മനസും തെളിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നിറഞ്ഞാടി. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സാന്നിധ്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് പൊട്ടിത്തെറിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍വി.

അറുപതിനായിരത്തിലധികം വരുന്ന ആരാധകരുടെ അകമഴിഞ്ഞ പിന്തുണയുടെ അകമ്പടിയില്‍ കൊമ്പന്മാര്‍ പൊരുതിക്കയറി. ജോസെ കുരായിസ്, മലയാളി താരം മുഹമ്മദ് റാഫി, ഇംഗ്ലണ്ട് താരം സാഞ്ചസ് വാട്ട് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസം ഇറ്റാലിയന്‍ താരം വെലസ് സ്വന്തം പേരില്‍ കുറിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്.

ബ്ലാസ്റ്റേഴ്‌സ് 4-4-2 ശൈലിയിലും നോര്‍ത്ത് ഈസ്റ്റ് 3-5-2 ശൈലിയിലുമാണ് അണിനിരന്നത്. മലയാളി താരങ്ങള്‍ സി.കെ. വിനീതും മുഹമ്മദ് റാഫിയും ആതിഥേയരുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. സന്ദര്‍ശകരുടെ ഗോള്‍വലയം കാക്കാന്‍ ഇറങ്ങി ഒരു മലയാളി, ടി.പി. രഹനേഷ്. കിക്കോഫ് ചെയ്ത കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് തന്നെയായിരുന്നു കളിയില്‍ വ്യക്തമായ മുന്‍തൂക്കം.

ഏഴാം മിനിറ്റില്‍ കേരളത്തിന് സുവര്‍ണാവസരം ലഭിച്ചു. ജോസെയുടെ പാസുമായി കുതിച്ചുകയറിയ ക്രിസ് ഡഗ്‌നല്‍ ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്നേ അഡ്വാന്‍സ് ചെയ്ത് മുന്നോട്ടു കയറിയ രഹനേഷ് തട്ടിയകറ്റി. എന്നാല്‍, പന്ത് ലഭിച്ചത് മുഹമ്മദ് റാഫിക്ക്. റാഫി ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 11-ാം മിനിറ്റില്‍ മറ്റൊരു അവസരവും ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. സി.കെ. വിനീത് ഇടതുവിങ്ങില്‍ക്കൂടി കുതിച്ച് പോസ്റ്റിന് സമാന്തരമായി നല്‍കിയ ക്രോസ് കാലിലൊതുക്കി രാഹുല്‍ ബെക്കെ പായിച്ച ഷോട്ടും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റം. ഗോളി സ്റ്റീഫന്‍ ബെയ്‌വാട്ടര്‍ അവസരത്തിനൊത്തുയര്‍ന്ന് കമാറയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി അപകടം ഒഴിവാക്കി. തുടര്‍ന്ന് കുറച്ചു സമയം ബ്ലാസ്റ്റേഴ്‌സ് ഏരിയയില്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ പാറി കളിച്ചു.

ഇതിന് ആയുസ് കുറച്ചു നേരം. വീണ്ടും ആധിപത്യം സ്ഥാപിച്ച ആതിഥേയര്‍ തകര്‍പ്പന്‍ മുന്നേറ്റങ്ങളിലൂടെ ഗ്യാലറിയെ ആവേശത്തിലാറാടിച്ചു. 18-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും അവസരം നഷ്ടമാക്കി. ക്രിസ് ഡഗ്‌നല്‍ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് സി.കെ. വിനീതിന്. ഇടതുവിങ്ങിലൂടെ കുതിച്ചുകയറി ബോക്‌സില്‍ പ്രവേശിച്ച വിനീത് ബെക്കെക്ക് ക്രോസ് നല്‍കി. എന്നാല്‍, ബെക്കെ ഷോട്ട് ഉതിര്‍ത്തെങ്കിലും രഹ്‌നേഷ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 27-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റനും പോര്‍ച്ചുഗല്‍ താരവുമായ മിഗ്വേല്‍ ഗാര്‍ഷ്യക്ക് പകരം സഞ്ജു പ്രധാനെ കളത്തിലിറക്കി.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു മാറ്റവുമായാണ് കളത്തിലിറങ്ങിയത്. ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ക്രിസ് ഡഗ്‌നലിന് പകരം സാഞ്ചസ് വാട്ട് കളത്തില്‍. 48-ാം മിനിറ്റില്‍ ഒരു ചാന്‍സ് ബ്ലാസ്‌റ്റേഴ്‌സ് നഷ്ടപ്പെടുത്തി. വിനീത് ഗോള്‍മുഖം ലക്ഷ്യമാക്കി നല്‍കിയ ക്രോസ് കണക്ട് ചെയ്യാന്‍ സാഞ്ചസ് വാട്ട് കണക്ട് ചെയ്യും മുന്‍പേ സെഡ്രിക് ഹെങ്ബര്‍ട്ട് ത്രോക്ക് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ അരലക്ഷത്തിലേറെ ആരാധകരെ ആഹ്ലാദത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളും പിറന്നു. ബെക്കെ നീട്ടിയെറിഞ്ഞ പന്താണ് ഗോളില്‍ കലാശിച്ചത്. ബെക്കെയുടെ ത്രോ ബോക്‌സിനുള്ളില്‍ നിന്ന് ഹെങ്ബര്‍ട്ട് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്തു. എന്നാല്‍ ബോക്‌സിനുള്ളില്‍ തന്നെ വീണ പന്ത് സുന്ദരമായ ബൈസിക്കിള്‍ കിക്കിലൂടെ വിനിത് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

കാത്തുനിന്ന ജോസു കുരായിസ് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന നോര്‍ത്ത് ഈസ്റ്റ് ഗോളി രഹ്‌നേഷിനെ നിഷ്പ്രഭനാക്കി വലയില്‍ (1-0). 56-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക്. ജോസു കുരായിസ് എടുത്ത കിക്ക് പെറോണെ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് നേരെ രഹ്‌നേഷിന്റെ കൈകളില്‍ വിശ്രമിച്ചു. 65-ാം മിനിറ്റില്‍ രഹ്‌നേഷിന്റെ മറ്റൊരു അവസരോചിതമായ ഇടപെടലും ബ്ലാസ്‌റ്റേഴ്‌സിനെ ലീഡ് ഉയര്‍ത്തുന്നതില്‍ നിന്ന് തടഞ്ഞു.

മൂന്നുമിനിറ്റിനുശേഷം ആരാധകരുടെ ആവേശമുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. ഇത്തവണ ഈ സീസണില്‍ ടീമിലെത്തിയ മലയാളി താരം മുഹമ്മദ് റാഫിയുടെ ഊഴം. രാഹുല്‍ ബെക്കെ നീട്ടിയെറിഞ്ഞ ത്രോ പീറ്റര്‍ കാര്‍വാലോ റാഫിക്ക് ഫഌക്ക് ചെയ്തു കൊടുത്തു. കാത്തുനിന്ന റാഫി നല്ലൊരു ഹെഡ്ഡറിലൂടെ പന്ത് നോര്‍ത്ത് ഈസ്റ്റ് ഗോളി രഹ്‌നേഷിനെ കീഴടക്കി വലയിലെത്തിച്ചു (2-0). രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിട്ടും മഞ്ഞപ്പട എതിര്‍ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്നു.

മൂന്നു മിനിറ്റിനുശേഷം മൂന്നാം ഗോളും പിറന്നു. ഇത്തവണ റാഫിയുടെ പാസില്‍ നിന്ന് സാഞ്ചസ് വാട്ടാണ് ലക്ഷ്യം കണ്ടത (3-0)്. 82-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ മടക്കി. സിലാസ് നല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്‌സിനുള്ളില്‍ നിന്ന് നിക്കോളാസ് വെലസ് വലംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ടാണ് മുഴുനീളെ പറന്ന ബെയ്‌വാട്ടറിനെ നിഷ്പ്രഭനാക്കി വലയിലെത്തി. പിന്നീട് ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.