Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാറ്റവും മുന്നേറ്റവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 09:33 pm IST
in Vicharam

പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനം കേരളത്തിലെ ഇടതു-വലതു മുന്നണികളില്‍പ്പെട്ട പാര്‍ട്ടികളെ കിടിലംകൊള്ളിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി-സുധീര-ചെന്നിത്തല ത്രയം ഇത് ചെറുക്കാനുള്ള ആസൂത്രിത ശ്രമത്തിലുമാണ്.

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനെ ബിജെപിയൊഴികെയുള്ള പാര്‍ട്ടികള്‍ ഭയപ്പെടാന്‍ കാരണമുണ്ട്. കേരളത്തില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം. നമ്പൂരി മുതല്‍ നായാടി വരെയുള്ളവരെ യോജിപ്പിച്ചു പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം രാഷ്‌ട്രീയ രംഗത്തും ഹിന്ദു ഐക്യത്തിന് ഇടയാക്കുകയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടാവുകയും ചെയ്താലുള്ള ഭവിഷ്യത്ത് സംഘടിത ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങളെ പ്രീണിപ്പിച്ചും ഹിന്ദുക്കളെ വഞ്ചിച്ചും അധികാരത്തില്‍ തുടരുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ ശിഥിലീകരണത്തിലേക്ക് നയിക്കും.

വെള്ളാപ്പള്ളി രൂപീകരിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ മുഖ്യമായ ലക്ഷ്യം ഹിന്ദുഐക്യത്തിലൂടെയുള്ള സാമൂഹ്യസമത്വമാണ്. ജാതിഭേദവും മതവിദ്വേഷവും പാടില്ലെന്നാണ് ഗുരുദേവസന്ദേശം. കേരളം ഹിന്ദുഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും ഭരണത്തിന്റെ നിയന്ത്രണം എല്ലാക്കാലത്തും ക്രൈസ്തവ-മുസ്ലിം മതവിഭാഗങ്ങളാണ് കൈയേല്‍ക്കുന്നത്. ഇപ്പോള്‍ പ്രധാനവകുപ്പുകളായ വിദ്യാഭ്യാസവും (അതിന്റെ ദുരന്തഫലം ഇപ്പോഴും നമ്മള്‍ അനുഭവിക്കുന്നു) വ്യവസായവും കൈകാര്യം ചെയ്യുന്നത് മുസ്ലിംലീഗ്! ധനകാര്യം കൈകാര്യം ചെയ്യുന്നത് കേരളാ കോണ്‍ഗ്രസ്. മുഖ്യമന്ത്രി ക്രൈസ്തവന്‍. ആഭ്യന്തരം മാത്രം ഹിന്ദുവിന്. ഇയാളാകട്ടെ മുസ്ലിം-ക്രൈസ്തവ പ്രീണനത്തില്‍ ആര്‍ക്കും പിന്നിലുമല്ല.

”നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ” എന്ന് മോഹിച്ച് കമ്മ്യൂണിസ്റ്റായവര്‍ ഇന്നും തൊഴിലാളികള്‍. മൂന്നാര്‍-സൂര്യനെല്ലി സമരവും ഈ സത്യത്തിനല്ലേ അടിവരയിടുന്നത്. ഹൈന്ദവരില്‍ ബ്രാഹ്മണ-നായര്‍-ഈഴവ-ഹരിജന്‍ വിഭജനം എങ്ങനെ വന്നു? യഥാര്‍ത്ഥത്തില്‍ മുക്കുവസ്ത്രീയുടെ മകനായ വേദവ്യാസനെയല്ലേ ഹിന്ദുമതത്തിന്റെ (അങ്ങനെയൊന്നുണ്ടെങ്കില്‍) സ്ഥാപകനെന്നു പറയാവുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞ്, ജാതിഭേദമെന്യേ ഹിന്ദുക്കള്‍ ഒന്നിച്ചാല്‍ അവര്‍ക്ക് പുരോഗതി നേടാനാകും എന്നത് ലളിതമായ സത്യം മാത്രം.

എന്‍എസ്എസ് പറയുന്നത് തങ്ങള്‍ രാഷ്‌ട്രീയത്തിലിറങ്ങില്ല എന്നാണ്. എന്‍എസ്എസ് തലവന് വേണ്ടത് തന്റെ പിന്‍ഗാമിയെ നിശ്ചയിക്കലും മകളെ എംജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ആക്കുകയുമാണത്രെ. ഇടതു-വലതു മുന്നണികളെ ഒരുപോലെ പ്രീണിപ്പിച്ച് ഈ ലക്ഷ്യം നേടിയെടുക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. സ്വന്തമായി ഒരു രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചാലോ പുതിയ രാഷ്‌ട്രീയപാര്‍ട്ടിയെ പിന്തുണച്ചാലോ ഇത് സാധ്യമാകില്ലെന്ന് അദ്ദേഹത്തിനറിയാം. അല്ലെങ്കില്‍പ്പിന്നെ എന്‍എസ്എസ് ആസ്ഥാനത്തുചെന്ന സുരേഷ് ഗോപിയെ എന്തിന് അധിക്ഷേപിച്ചു?

വെള്ളാപ്പള്ളി പറയുന്നത് ഹിന്ദുഐക്യമെന്നതു മതേതരമാണെന്നാണ്. എസ്എന്‍ഡിപി പാര്‍ട്ടി രൂപീകരിച്ചാല്‍ ഇടതുപാര്‍ട്ടികളില്‍ ഭൂരിഭാഗമുള്ള ഈഴവര്‍ എസ്എന്‍ഡിപിയിലേക്കൊഴുകുമെന്ന ഭയമാണ് സിപിഎമ്മിന്. മാര്‍ക്‌സിസം മരണശയ്യയിലാണെന്നും ഒരു രാഷ്‌ട്രീയ തത്വശാസ്ത്രമെന്നനിലയ്‌ക്ക് അത് പരാജയപ്പെട്ടെന്നും സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും ഇപ്പോള്‍ ക്യൂബയുടെയും അനുഭവങ്ങള്‍ തെളിയിച്ചല്ലോ. അടിച്ചമര്‍ത്തലും അക്രമവുമാണ് ഈ രാജ്യങ്ങളെ ‘കമ്മ്യൂണിസ്റ്റ് സ്വര്‍ഗങ്ങളാക്കി’ നിലനിര്‍ത്തിയിരുന്നത്.വിരുദ്ധാഭിപ്രായം അവിടങ്ങളില്‍ സ്വീകാര്യമല്ലായിരുന്നു. കേരളത്തില്‍ ടി.പി.ചന്ദ്രശേഖരന്റെ വധം തെളിയിക്കുന്നതും എതിരഭിപ്രായങ്ങളെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റ് ഫാസിസമാണല്ലൊ.

റഷ്യയില്‍ ലെനിന്റെയും സ്റ്റാലിന്റെയും ഭരണകാലത്ത് ദശലക്ഷക്കണക്കിനുപേരെ സൈബീരിയയിലേക്ക് നാടുകടത്തിയതായാണ് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസത്തിന്റെ വക്താവായിരുന്ന ഹിറ്റ്‌ലറുമായി സ്റ്റാലിന്‍ അനാക്രമണസന്ധി ഒപ്പുവയ്‌ക്കുകയുണ്ടായല്ലോ. ഇതെല്ലാം മറന്നാണ് സിപിഎമ്മും മറ്റും ഇപ്പോള്‍ ഫാസിസ്റ്റെന്ന് മുദ്രകുത്തി ബിജെപിയെ എതിര്‍ക്കുന്നത്! നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഭൂകമ്പം ഉണ്ടാകുമെന്നും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുമെന്നുമായിരുന്നല്ലോ പ്രചാരണം! എന്നിട്ട് അദ്ദേഹത്തിന്റെ ഒരു കൊല്ലത്തെ ഭരണത്തില്‍ എത്ര മതന്യൂനപക്ഷങ്ങളെ വേട്ടയാടി? യാതൊരു അടിസ്ഥാനവുമില്ലാതെ, രാഷ്‌ട്രീയവിരോധം മാത്രം മുന്‍നിര്‍ത്തി ചിലര്‍ നടത്തുന്ന കുപ്രചാരണമാണിതെന്ന് തെളിയിക്കുന്നു. അത് പൊളിയുകതന്നെ ചെയ്യും.

സോണിയാ-മന്‍മോഹന്‍ ഭരണകാലത്തു നടന്ന കല്‍ക്കരി കുംഭകോണവും ടു ജി സ്‌പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബിജെപി വിരോധത്തില്‍ സൗകര്യപൂര്‍വം മറക്കുകയാണ്. നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തെ പുച്ഛിക്കുന്ന കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ സന്ദര്‍ശനം ഭാരതത്തിലേക്കു കൊണ്ടുവരുന്ന സഹസ്രകോടികളുടെ നിക്ഷേപത്തിനുനേര്‍ക്ക് കണ്ണടയ്‌ക്കുന്നു. കഴിഞ്ഞദിവസം ഭാരതവും ജര്‍മനിയും തമ്മില്‍ 18 കരാറുകളിലാണ് ഒപ്പുവച്ചത്. ഭീകരവിരുദ്ധ പോരാട്ടം, സുരക്ഷ, അതിനൂതന സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

പുതിയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബറിലാണെന്നും അത് ഒരു മതേതര കൂട്ടായ്‌മയാണെന്നും വെള്ളാപ്പള്ളി പറയുന്നു. സാമൂഹികനീതിക്ക് വേണ്ടിയുള്ള മതേതര കൂട്ടായ്‌മയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കേരളം ഭരിക്കുന്നത് യുഡിഎഫ് മുന്നണിയാണ്. ക്രിസ്ത്യന്‍-മുസ്ലിം അച്ചുതണ്ടില്‍ ഹിന്ദുക്കള്‍ക്കും നാമമാത്രമായ റോളുണ്ട് എന്ന് സമ്മതിക്കുന്നു. അതേസമയം മുസ്ലിംലീഗിന്റെ ആധിപത്യമാണ് ഭരണത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുമ്പോള്‍ യോഗ്യനായ മന്ത്രിയെ നിയമിക്കേണ്ട ചുമതല മുസ്ലിംലീഗിനുണ്ട്. പക്ഷെ ഇവിടെ സംഭവിക്കുന്നതെന്താണ്? മതപരമായ അജണ്ട നടപ്പാക്കുന്ന ഒരാള്‍ മാത്രമാണ് ലീഗിന്റെ പ്രതിനിധികളായി വിദ്യാഭ്യാസമന്ത്രി കസേരയില്‍ വരാറുള്ളത്.

നവംബര്‍ രണ്ടാംവാരത്തിനുശേഷം കാസര്‍കോടുനിന്നും ആരംഭിക്കുന്ന എസ്എന്‍ഡിപി നേതൃത്വത്തിലുള്ള ജാഥ ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്തെത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് ചരിത്രത്തിലെ ഒരു പുതിയ ഏടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. എസ്എന്‍ഡിപി നേതാവായിരുന്ന ആര്‍.ശങ്കര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുണ്ടല്ലോ. എസ്എന്‍ഡിപിയുടെ ആഭിമുഖ്യത്തില്‍ ഇക്കാലത്ത് രൂപീകരിക്കപ്പെട്ട എസ്ആര്‍പിയും ഭരണത്തില്‍ പങ്കാളികളാവുകയുണ്ടായി. ചരിത്രം എന്തുകൊണ്ട് ആവര്‍ത്തിച്ചുകൂടാ?

ഒരു സമുദായത്തിനും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അയിത്തമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്‌ട്രീയപാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി വിളിച്ച യോഗത്തില്‍ ധീവര സര്‍വീസ് സൊസൈറ്റി, വിഎസ്ഡിപി, കെപിഎംഎസ്, കേരള നായര്‍ സമാജം, മുന്നോക്ക സമുദായ മുന്നണി തുടങ്ങിയ ഹൈന്ദവസംഘടനാ പ്രതിനിധികളും പങ്കെടുത്തു. സാമൂഹികനീതിയുടെ മുദ്രാവാക്യമാണ് പുതിയ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുക. പതിനാല് സംഘടനകളുടെ പ്രതിനിധികള്‍ കൂടിയാലോചനയില്‍ പങ്കെടുത്തതായി വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

ഭരണഘടനയനുസരിച്ച് ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കുകയും മുന്നോട്ടുപോകുകയും ചെയ്യുന്നതിനെ എന്തിന് എതിര്‍ക്കണം? വെള്ളാപ്പള്ളിയുടെ രാഷ്‌ട്രീയത്തെ പച്ചതൊടുവിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയുമൊക്കെ പ്രഖ്യാപിക്കുന്നത് അവരുടെ രാഷ്‌ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. അധഃസ്ഥിത സമുദായങ്ങളുടെ രാഷ്‌ട്രീയമുന്നേറ്റത്തെ എതിര്‍ക്കുന്നവരുടെ മനസ്സില്‍ ജീര്‍ണിച്ച ജാതീയതയുണ്ട്. ഇതിനുപകരം മനുഷ്യന്‍ നന്നാകണമെന്ന ഗുരുവാക്യമാണ് പിന്തുടരേണ്ടത്. ഭാവാത്മക മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിയുമായുള്ള എസ്എന്‍ഡിപിയുടെ സഹകരണം ശുഭോദര്‍ക്കമാണ്.

എസ്എന്‍ഡിപിയുടെ ആഭിമുഖ്യത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ മുസ്ലിംലീഗ് എന്തുകൊണ്ട് എതിര്‍ക്കണം? മുസ്ലിങ്ങള്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടത് ഹിന്ദുക്കളുടെ ഇടപെടല്‍കൊണ്ടായിരുന്നില്ലല്ലോ. അന്ധമായ ഹിന്ദുവിരോധം ഹിന്ദുഭൂരിപക്ഷമുള്ള ഭാരതത്തിന്റെ പുരോഗതിക്ക് തടസമാകുമെന്ന തിരിച്ചറിവ് ഇനിയെങ്കിലും മുസ്ലിംലീഗിനെപ്പോലുള്ള പാര്‍ട്ടികള്‍ക്ക് ഉണ്ടായാല്‍ അവര്‍ക്ക് നന്ന്. ഇപ്പോള്‍ കശ്മീരിനുവേണ്ടി പാക്കിസ്ഥാന്‍ വാദിക്കുന്നു. കശ്മീര്‍ ഒരുകാലത്ത് ഹിന്ദുക്കള്‍ക്ക് പ്രാമുഖ്യമുള്ള സംസ്ഥാനമായിരുന്നു. ഹിന്ദുക്കളില്‍പ്പെടുന്ന പണ്ഡിറ്റുകളെയും മറ്റും അവിടെനിന്ന് ഓടിച്ച് അഭയാര്‍ത്ഥികളാക്കിയത് പാക്കിസ്ഥാന്റെ അജണ്ടയായിരുന്നു. ഈ മനോഭാവമാണ് മുസ്ലിംലീഗ് കേരളത്തിലെ ഹിന്ദുക്കളോടും കാണിക്കുന്നത്.

മതേതര മനോഭാവമുള്ള ഒരു പുതിയ ഹിന്ദുപാര്‍ട്ടികൂടി കേരളത്തില്‍ വരുന്നത് തികച്ചും സ്വാഗതാര്‍ഹംതന്നെയാണ്. ഹിന്ദുക്കള്‍ക്ക് മതേതരത്വമില്ല എന്ന തെറ്റിദ്ധാരണ പരത്തിയത് മതന്യൂനപക്ഷ ശക്തികളും ഇടതുപാര്‍ട്ടികളുമാണ്. പാര്‍ട്ടി ഏതായാലും പള്ളിയുടെ കാര്യത്തില്‍ ക്രൈസ്തവരും മുസ്ലിങ്ങളും ഒന്നിക്കുമ്പോള്‍ വര്‍ഗീയവാദികളായി മുദ്രകുത്താത്തത് എന്തുകൊണ്ടാണ്?

എത്രതന്നെ കുപ്രചാരണം നടത്തിയാലും എസ്എന്‍ഡിപി ~ഒരു മതേതരപാര്‍ട്ടി ഉണ്ടാക്കുന്നതിനെ കേരളം സ്വാഗതം ചെയ്യും. വെള്ളാപ്പള്ളിയുടെ മുഖ്യമന്ത്രിപദമോഹമാണ് അതിന് പിന്നിലെന്ന ആരോപണം വിലപ്പോവില്ല.കേരളത്തില്‍ ഇത്തരമൊരു രാഷ്‌ട്രീയകൂട്ടായ്‌മയുടെ ആശയം മുന്നോട്ടുവച്ചതിന് അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു. തീണ്ടലും തൊടീലും നിലനിന്നിരുന്ന, സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരവും മറ്റും വന്നശേഷം വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ഇപ്പോഴും നമ്മള്‍ ഒരാളെ പരിചയപ്പെടുമ്പോള്‍ അയാളുടെ ജാതിയേതെന്ന് അറിയാതെ നമ്മുടെ മനസ്സ് ചോദിച്ചുപോകും. തലമുറകളായി കൈമാറിയ ജാതിബോധമാണ് ഇതിനു കാരണം. ഇത് അപ്രത്യക്ഷമാകണമെങ്കില്‍ അധഃസ്ഥിത ജനതയുടെ രാഷ്‌ട്രീയ നേതൃത്വം അത്യന്താപേക്ഷിതമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.