Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പരിഭ്രാന്തരാഷ്‌ട്രീയം തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 09:25 pm IST
inVicharam

കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് ഭീതി ഉണ്ടായിരിക്കുന്നു. ഈ ഭീതി പക്ഷേ, വോട്ടര്‍മാര്‍ക്കല്ല എന്നതാണ് വസ്തുത. കാലാകാലങ്ങളായി തങ്ങളുടെ നടപ്പുരീതി അടിച്ചേല്‍പ്പിച്ച് ജനങ്ങളെ അനുകൂലമാക്കിക്കൊണ്ടിരുന്ന സ്ഥിതിയായിരുന്നു തല്‍പ്പരകക്ഷികളായ രാഷ്‌ട്രീയക്കാര്‍ പയറ്റിക്കൊണ്ടിരുന്നത്. അതിന് ഏതറ്റംവരെ പോകാനും നട്ടാല്‍ പൊടിക്കാത്ത പെരുംനുണകളുടെ വിത്ത് വിതയ്‌ക്കാനും മത്‌സരബുദ്ധിയോടെ അവര്‍ മുമ്പോട്ടു വന്നിരുന്നു. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന തരത്തിലേക്ക് വ്യാജോക്തികള്‍ മെനയാനും പ്രചരിപ്പിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന കണക്കുകൂട്ടലില്‍ മനപ്പായസം രുചിച്ച് കൂടുകയായിരുന്നു അവര്‍. എന്നാല്‍ അതിനൊക്കെ മാറ്റം വരാന്‍ പോകുന്നുവെന്ന തിരിച്ചറിവിലേക്കാണ് അവര്‍ക്കിപ്പോള്‍ എത്തേണ്ടിവന്നിരിക്കുന്നത്. അത് അവരില്‍ ഉണ്ടാക്കിയിരിക്കുന്ന വിഭ്രാന്തിയുടെ ആഴം അളക്കാന്‍ കഴിയാതായിരിക്കുന്നു.

ഇതുവരെ തങ്ങളുടെ വോട്ടുബാങ്കാക്കിവെക്കുകയും എന്നാല്‍ അവര്‍ക്കായി ഒന്നും ചെയ്യാതിരിക്കുകയും എന്ന രീതിക്ക് മാറ്റം വന്നതാണ് ഇടത്-വലത് മുന്നണികളെ ആകെ ഉലച്ചിരിക്കുന്നത്. എസ്എന്‍ഡിപി നേതൃത്വം അതിന്റെ യഥാര്‍ത്ഥ ശക്തിയും ഗരിമയും കാണിച്ചുകൊടുക്കാന്‍ തീരുമാനിച്ചതാണ് ഇടത്-വലത് പാര്‍ട്ടികളെ ആകെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം എസ്എന്‍ഡിപി യോഗം ചേര്‍ത്തലയില്‍ ചേര്‍ന്ന് ഒരു പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ആലോചിച്ചതോടെ തങ്ങള്‍ ഇതുവരെ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന സാമ്രാജ്യം തകരുകയാണെന്ന് ഇടത്-വലത് മുന്നണികള്‍ക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ കേരളത്തില്‍ നടക്കുന്ന നികൃഷ്ടഭരണത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്.

കേരളം ഇന്ന് ഭരിക്കുന്നത് യുഡിഎഫ് അല്ലെന്നും ജില്ലകള്‍ വീതംവെച്ചെടുത്തിരിക്കുന്ന ന്യൂനപക്ഷ പാര്‍ട്ടികളാണെന്നും യോഗത്തിന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോടും മലപ്പുറവും വെച്ച് മുസ്ലിംലീഗ് കളിക്കുമ്പോള്‍ ഇടുക്കിയും കോട്ടയവും അമ്മാനമാടിക്കൊണ്ടാണ് കേരള കോണ്‍ഗ്രസ് തങ്ങളുടെ അധീശത്വം ഉറപ്പിച്ചിരിക്കുന്നത്. ഈ സമ്മര്‍ദ്ദഗ്രൂപ്പിന്റെ പേശീബലത്തില്‍ നിസ്സഹായമായ ഒരു സര്‍ക്കാര്‍ കേരളത്തിന്റെ മൊത്തം സംസ്‌കാരം തന്നെ മറന്നുപോയിരിക്കുകയാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപിഎം അവരോട് നീതി പുലര്‍ത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അര്‍ഹിക്കുന്നതിന്റെ ഒരു ശതമാനം പോലും ലഭിച്ചിട്ടില്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങള്‍ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ജനാധിപത്യ തമ്പുരാക്കന്മാരുടെ മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കേണ്ട ഗതികേടിലാണെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

ഭൂരിപക്ഷ സമുദായത്തിനുവേണ്ടി സംസാരിക്കുന്നത് വര്‍ഗീതയതയായും അവര്‍ക്കുവേണ്ടി രംഗത്തുവരുന്നവരെ ഫാസിസ്റ്റുകളായും ചിത്രീകരിച്ച് പ്രത്യേകം കളങ്ങളിലേക്ക് നീക്കിനിര്‍ത്തുന്ന പ്രവണതയാണുള്ളത്. തല്‍പ്പര രാഷ്‌ട്രീയകക്ഷികളും അവരുടെ വാലാട്ടികളായ മാധ്യമതമ്പുരാക്കന്മാരും ഇന്നേവരെ പുലര്‍ത്തിവരുന്ന സംസ്‌കാരമാണത്. സംഘടിത ന്യൂനപക്ഷവോട്ടുകളുടെ ബലമാണ് ഇടത്-വലത് കക്ഷികളുടെ തുരുപ്പുചീട്ടെങ്കില്‍ അവര്‍ക്ക് കുഴലൂതി നിലനില്‍പ്പ് പരിരക്ഷിക്കാനുള്ള ശ്രമമാണ് ബഹുഭൂരിപക്ഷം മാധ്യമതമ്പുരാക്കന്മാരും നടത്തുന്നത്. എസ്എന്‍ഡിപി നേതൃത്വം കേരള രാഷ്‌ട്രീയത്തിലെ ‘അപ്പാര്‍ത്തീഡ്’ യുക്തിസഹമായി ചൂണ്ടിക്കാണിച്ചതോടെ ഒരു വിസ്‌ഫോടനം തന്നെയാണുണ്ടായിട്ടുള്ളത്.

പുതിയ സംഭവവികാസങ്ങള്‍ ഇടതിലും വലതിലുമുള്ള നേതാക്കളുടെ സ്വഭാവത്തെ ആകെ ഉലച്ചിരിക്കുകയാണെന്ന് അവരുടെ പദപ്രയോഗങ്ങളിലും പ്രസ്താവനകളിലുംനിന്ന് തിരിച്ചറിയാന്‍ കഴിയും. മുസ്ലീംലീഗിനും കേരള കോണ്‍ഗ്രസിനും എന്തും പറയാനും എന്തും നേടിയെടുക്കാനും അവകാശമുണ്ടെന്നതു പോലെയാണ് ഇവിടുത്തെ നടപ്പുരീതി. അതിനെ ചോദ്യം ചെയ്യാനോ, എന്തിനധികം ഒന്ന് വിമര്‍ശിക്കാന്‍പോലും തല്‍പ്പരകക്ഷി നേതാക്കളും മാധ്യമങ്ങളും തയ്യാറാവില്ല. എന്നാല്‍ എസ്എന്‍ഡിപി നേതൃത്വം ദുഷ്പ്രവണതകള്‍ ചൂണ്ടിക്കാട്ടിയതോടെ നേരത്തെ സൂചിപ്പിച്ച വിഭാഗങ്ങളൊക്കെ സകലവിധ ആയുധങ്ങളുമായി രംഗത്തെത്തി അങ്കംവെട്ടുകയാണ്.

സത്യം പറയുന്നവനെയും വസ്തുത ചൂണ്ടിക്കാട്ടുന്നവനെയും ചുട്ടുകരിച്ച് സ്വന്തം ഇരിപ്പിടം ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിക്കുകയും സംഘടിത ശക്തിയായി പ്രതിരോധം തീര്‍ക്കുകയുമാണ് വേണ്ടത്. എല്ലാ കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന് കാണിച്ചുകൊടുക്കാനുള്ള അസുലഭ അവസരമാണ് സംജാതമാവുന്നത്. അത് ഉപയോഗപ്പെടുത്തുകതന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.