Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

18 കരാറുകള്‍ ഒപ്പുവെച്ചു : ഭാരത-ജര്‍മ്മനി വ്യാപാരം ഇനി ഫാസ്റ്റ് ട്രാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 11:21 pm IST
in India

ന്യൂദല്‍ഹി: ഭാരതവും ജര്‍മ്മനിയും തമ്മിലുള്ള പുതിയ വ്യാപാരബന്ധങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനം. ഇതുവഴി ജര്‍മ്മന്‍ കമ്പനികള്‍ക്ക് കൂടുതല്‍ അനായാസകരമായ വിധത്തിലും വേഗത്തിലും ഭാരതത്തില്‍ വ്യാപാരം ആരംഭിക്കാന്‍ സാധിക്കും. ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മര്‍ക്കലിന്റെ ത്രിദിന ഭാരത സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം. പ്രധാനപ്പെട്ട 18 കരാറുകള്‍ ഇരുരാജ്യങ്ങളും ഇന്നലെ ഒപ്പുവെച്ചു.

വാണിജ്യ വ്യാപാര ബന്ധങ്ങള്‍ ആരംഭിക്കാന്‍ ഇനി മുതല്‍ ജര്‍മ്മന്‍ കമ്പനികള്‍ ഭാരത സര്‍ക്കാരില്‍ ഒരു കേന്ദ്രത്തില്‍ മാത്രം അപേക്ഷ നല്‍കിയാല്‍ മതിയാകും. ചുവപ്പുനാടകള്‍ ഒഴിവാക്കിയുള്ള സംവിധാനമാണ് മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ജര്‍മ്മന്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷകള്‍ മാസത്തില്‍ ഒരു തവണ കേന്ദ്രവാണിജ്യ സെക്രട്ടറി നേരിട്ട് പരിശോധിക്കുകയും ചെയ്യും.

പ്രതിരോധ നിര്‍മ്മാണ മേഖലയിലും വ്യാപാര മേഖലയിലും ഇരു രാജ്യങ്ങളും കൂടുതല്‍ ശക്തമായ സഹകരണം ആരംഭിക്കാന്‍ മോദി-മെര്‍ക്കല്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇന്റലിജന്‍സ്, ഊര്‍ജ്ജ മേഖലകളിലും സഹകരണം വ്യാപിപ്പിക്കും.

ഭാരതത്തിന്റെ ഹരിത ഊര്‍ജ്ജ ഇടനാഴി, സോളാര്‍ പദ്ധതികള്‍ക്കായി ജര്‍മ്മനി നൂറുകോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പാരിസ്ഥിതിക മാറ്റത്തിനെതിരായ ജര്‍മ്മന്‍ സര്‍ക്കാരിന്റെ നടപടികളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയുടെ ഊര്‍ജ്ജ സംരക്ഷണ കാഴ്ചപ്പാടിനെയും അഭിനന്ദിച്ചു.

ജര്‍മ്മനിയിലുണ്ടായിരുന്ന മഹിഷാസുര മര്‍ദ്ദിനിയായ ദുര്‍ഗ്ഗയുടെ പത്താംനൂറ്റാണ്ടിലെ വിഗ്രഹം തിരികെ ഏല്‍പ്പിച്ച ഏയ്ഞ്ചല മര്‍ക്കലിന് മോദി നന്ദി പ്രകടിപ്പിച്ചു. ഭാരതത്തിന്റെ സാമ്പത്തിക മാറ്റത്തിന്റെ സ്വാഭാവിക പങ്കാളികളായി ജര്‍മ്മനിയെ കാണുന്നുവെന്നുംഏയ്ഞ്ചല മെര്‍ക്കലുമായുള്ള തുടര്‍ ചര്‍ച്ചകള്‍ ബംഗളരുവിലെ ബിസിനസ് സമ്മേളനത്തില്‍ നടത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വിദേശഭാഷയായി ജര്‍മ്മന്‍ പഠനത്തിന് ഭാരതത്തില്‍ പ്രോത്സാഹനം നല്‍കുമെന്നും ഭാരതത്തിലെ ഭാഷകള്‍ക്ക് ജര്‍മ്മനിയിലെ വിദ്യാലയങ്ങളിലും പഠന വിഷയമാക്കുമെന്നും ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. സോളാര്‍ ഊര്‍ജ്ജ വികസനത്തിനായും വ്യോമയാന സുരക്ഷയുള്‍പ്പെടെയുള്ള സുരക്ഷാ സഹകരണത്തിനായും ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ദുരന്ത നിവാരണ മേഖലയിലും കാര്‍ഷികപഠന മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കും. സ്‌കില്‍ ഡവലപ്‌മെന്റ്, വൊക്കേഷണല്‍ വിദ്യാഭ്യാസ വികസനം എന്നിവയില്‍ ജര്‍മ്മനിയുടെ സാങ്കേതിക സഹായം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണം, വൃക്ഷങ്ങളുടെ സംരക്ഷണ പദ്ധതികള്‍, റെയില്‍ വികസനം, നിര്‍മ്മാണ മേഖലയിലെ സമ്പൂര്‍ണ്ണ വികസന പദ്ദതികള്‍ എന്നിവ ഇരു രാജ്യങ്ങളും നടപ്പാക്കുന്നതിനായി കരാറുകള്‍ ഒപ്പുവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

പുതിയ വാര്‍ത്തകള്‍

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.