തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയം എറണാകുളം റീജിയണില്‍ പെണ്‍കുട്ടികള്‍ക്കായി കായിക മേള സംഘടിപ്പിക്കുന്നു. ബാഡ്്മിന്റന്‍ എറണാകുളവും ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഖോ ഖോ എന്നിവയ്‌ക്ക് തിരുവനന്തപുരവും ആതിഥേയത്വം വഹിക്കുന്നു. കേന്ദ്രീയ വിദ്യാലയത്തിനെ 25 റീജിയണുകളായി തരം തിരിക്കുകയും എല്ലാ റീജിയണുകളും മേല്‍പ്പറഞ്ഞ നാലിനങ്ങളില്‍ മത്സരിക്കുന്നതിനായി അവരവരുടെ മത്സരാര്‍ത്ഥികളെ അയയ്‌ക്കുകയും ചെയ്യുന്നു.
ഈമാസം 26 മുതല്‍ 30 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കുന്ന ഈ കായികമാമാങ്കത്തില്‍ 2175ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഈ മാസം 26ന് വൈകിട്ട് 4.30ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിക്കും. കെവിഎസ് കമ്മീഷണര്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.
കായികമേളയുടെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയം എറണാകുളം റീജിയണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. സെല്‍വരാജ് നിര്‍വഹിച്ചു. വിവിധ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍മാരായ എസ്. അജയകുമാര്‍, ജോസ് മാത്യു, എസ്.ഘോഷ്, ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















