ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി കഴുത്തിലിടുന്ന ടവല്‍ വാങ്ങാന്‍ കഴിഞ്ഞ ആറുമാസത്തിനിടെ ചെലവിട്ടത് 9.57 ലക്ഷം രൂപ. അതു സ്വന്തം പോക്കറ്റില്‍നിന്നല്ല, സംസ്ഥാന ഖജനാവില്‍നിന്നുള്ള പണം. കഴുത്തില്‍ എപ്പോഴും ധരിക്കുന്ന ടവല്‍ മാത്രമല്ല, കിടക്ക വിരിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ദൗര്‍ബല്യമാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കിടക്ക വിരിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ആറുമാസത്തിനിടെ ചെലവിട്ടത് 4.79 ലക്ഷം; ടവലിനു മുടിച്ചത് 4.78 ലക്ഷം.
വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണ് ഈ കണക്കുകള്‍ക്ക് ആധാരം. മാരിലിങ്ഗ ഗൗഡ മാലി പാട്ടീലിനു കിട്ടിയ വിവരപ്രകാരം മുഖ്യമന്ത്രിക്ക് വിവിധ തരം ടവലുകള്‍ വാങ്ങിയിട്ടുണ്ട്. കിടക്ക വിരി, തലയിണ ഉറ, വീട്ടിലേക്കുള്ള ബ്ലാങ്കറ്റുകള്‍ എന്നിവയും സര്‍ക്കാര്‍ ചെലവിലാണ്.
മുഖ്യമന്ത്രിയുടെ വീട്ടു ചെലവിന് 1.71 കോടി രൂപയാണ് ഖജനാവില്‍നിന്ന് ഉപയോഗിച്ചിരിക്കുന്നത്.
















