മുസാഫര്‍പൂര്‍: കോണ്‍ഗ്രസിനെയും ആര്‍ജെഡിയേയും തോളത്തേറ്റി നിതീഷ്‌കുമാറിന് ബീഹാറില്‍ വികസനം കൊണ്ടുവരാനാവില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ.
കോണ്‍ഗ്രസ് കേന്ദ്രത്തിലെ യുപിഎ ഭരരണകാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ആര്‍ജെഡിയാകട്ടെ 15 വര്‍ഷത്തെ ഭരണം കൊണ്ട് ബീഹാറിനെ കാട്ടു നീതിയിലേക്കാണു നയിച്ചത്. ഈ രണ്ടു കൂട്ടരെ തോളിലേറ്റി നില്‍ക്കുന്ന നിതീഷിന് എങ്ങനെ സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ പറ്റും, മുസാഫര്‍പൂരിലെ നെഹൃ സ്‌റ്റേഡിയത്തില്‍ വമ്പച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ഷാ പറഞ്ഞു.
റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍, ബിജെപി, ഏറ്റവും ഒടുവില്‍ ജിതന്‍ റാം മാഞ്ചി എന്നിവരെ വഞ്ചിച്ച നീതീഷ് കുമാറിന് ബീഹാര്‍ ജനതയെ വഞ്ചിക്കാന്‍ ഒരു മടിയുമില്ലെന്നും നിതീഷിന്റെ വാക്കുകളെ കണ്ണടച്ചു വിശ്വസിക്കരുതെന്നും അമിത് ഷാ മുന്നറിയിപ്പു നല്‍കി.
ജനവിധിയെ അപമാനിച്ചാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യവും സര്‍ക്കാരും അട്ടിമറിച്ചത്. ബീഹാറില്‍ കാട്ടുനീതി നടപ്പാക്കിയിരുന്ന ലാലു ഭരണത്തില്‍നിന്ന് മോചിപ്പിച്ച് സംസ്ഥാനത്തെ രക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ അഹോരാത്രം 2005-ല്‍ കഷ്ടപ്പെട്ടു. പക്ഷേ നിതീഷ് ആ ശ്രമങ്ങളെല്ലാം അട്ടിമറിച്ചു. ബീഹാറിന്റെ ഇന്നത്തെ പിന്നാക്കാവസ്ഥയ്‌ക്കു കാരണം ലാലുവും ജെഡിയുവും ആണെന്ന് ഷാ പറഞ്ഞു.
















