ന്യൂദല്‍ഹി: സമാജ് വാദി പാര്‍ട്ടിയും യുപി സര്‍ക്കാരും ദാദ്രിയില്‍ ആള്‍ക്കൂട്ടം ആളെ കൊലപ്പെടുത്തിയ സംഭവത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനും മുഖ്യമന്ത്രി അഖിലേഷ് യാദവും നടത്തിയ പ്രഖ്യാപനങ്ങള്‍ അതാണു തെളിയിക്കുന്നതെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.
വാസ്തവത്തില്‍ സംഭവം യുപി സര്‍ക്കാരിന്റെ ക്രമസമാധാന പാലനരംഗത്തെ പരാജയമാണ്. ഈ ഭരണ പരാജയം മറയ്‌ക്കാനാണ് മുഖ്യമന്ത്രിയും ഭരണകക്ഷിയും സംഭവം രാഷ്‌ട്രീയവല്‍ക്കരിക്കുന്നത്, റാവു പറഞ്ഞു.
രാഷ്‌ട്രീയ പ്രസ്താവനകള്‍ക്കു പകരം സംസ്ഥാനത്ത് അവിടവിടെ ആവര്‍ത്തിക്കുന്ന ഇത്തരം കുഴപ്പങ്ങള്‍ തടയാന്‍ ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് റാവു ചൂണ്ടിക്കാട്ടി.
















