ന്യൂദല്‍ഹി: ദാദ്രി സംഭവത്തില്‍ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ തന്റെ മകന്‍ ക്ഷേത്രപൂജാരിയെ നിര്‍ബന്ധിച്ച് നുണപറയിപ്പിച്ചുവെന്ന വാര്‍ത്ത മന്ത്രി സഞ്ജയ് ബില്യാന്‍ നിഷേധിച്ചു. പോലീസ് അന്വേഷിക്കട്ടെ, മകന്‍ അങ്ങനെ ഏതെങ്കിലും തരത്തില്‍ നിയമലംഘനം നടത്തിയെന്നു തെളിഞ്ഞാല്‍ ഞാനോ ബന്ധുക്കളോ പാര്‍ട്ടിയോ അയാളുടെ സംരക്ഷണത്തിനു വരില്ല.
പ്രധാനമന്ത്രി സംഭവത്തെ അപലപിച്ചിട്ടില്ലെന്ന ആരോപണത്തെക്കുറിച്ചു പറയവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം ഓരോ കാര്യങ്ങളിലും പ്രതികരിക്കില്ല. കാരണം എങ്കില്‍ അതിനേ നേരമുണ്ടാകൂ. ക്രമസമാധാനം തകര്‍ന്ന യുപിയില്‍ ദിവസവും ഇത്തരം ചെറു ചെറു സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്, എന്ന് ബില്യാന്‍ വിശദീകരിച്ചു.
















