ലഖ്‌നൗ: ദാദ്രിയിലെ ഇഖ്‌ലാഖിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവനെ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്ന ബന്ധുക്കളുടെ അഭ്യര്‍ത്ഥന കേട്ട മുഖ്യമന്ത്രി ഇതിനകം എട്ടു പേര്‍ പിടിയിലായിട്ടുണ്ടെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും ബന്ധുക്കളെ അറിയിച്ചു.
നേരത്തേ സര്‍ക്കാര്‍ ഇഖ്‌ലാഖിന്റെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
















