ബറേലി: തട്ടം ധരിക്കാത്തതിന്റെ പേരില്‍ മുസ്ലീം യുവാവ് തന്റെ നാലു വയസുകാരിയായ മകളെ തറയിലടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം.
തട്ടം അറിയാതെ തലയില്‍ നിന്നും താഴെ വീണു പോയതിനാണ് പിതാവായ ജാഫര്‍ ഹുസൈന്‍ കുട്ടിയെ ദാരുണമായി കൊലപ്പെടുത്തിയത്. കുട്ടിയുടെ പ്രവൃത്തി അനിസ്ലാമികമാണെന്നും ശരീഅത്തിന് എതിരാണെന്നും പിതാവ് കണക്കാക്കിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയുടെ തട്ടം അറിയാതെ തലയില്‍ നിന്നും ഊര്‍ന്ന് പോയത്. ഇത് ജാഫറിനെ രോഷാകുലനാക്കുകയും പെണ്‍കുട്ടി ആചാരങ്ങള്‍ മറന്ന് പരിഷ്‌കാരി ആവുകയാണെന്നും പറഞ്ഞ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ബോധം പോകുന്നത് വരെ കുട്ടിയുടെ തല പിതാവ് തറയില്‍ അടിച്ചതായി പരിസരവാസികള്‍ പറഞ്ഞു. ജാഫര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു.
















