ന്യൂദല്‍ഹി: ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍ ഇന്ന് ഇന്ത്യയില്‍ എത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മെര്‍ക്കല്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനുകളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍, ബൗദ്ധിക സ്വത്തവകാശത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, പ്രതിരോധം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തും.
അന്താരാഷ്‌ട്ര വിഷയങ്ങളും വ്യാപാരം, സുരക്ഷ തുടങ്ങിയ മേഖലകളെ കുറിച്ചും ചര്‍ച്ച നടക്കും. ഒക്ടോബര്‍ ആറിന് ബംഗളൂരുവില്‍ മോദിയോടൊപ്പം അഡുഗോഡിയിലെ ബോഷ് ഫാക്ടറിയും മെര്‍ക്കല്‍ സന്ദര്‍ശിക്കുന്നുണ്ട്.
















