ധര്‍മശാല: രാജ്യാന്തര ട്വന്റി20യില്‍ വേഗത്തില്‍ 1,000 റണ്‍സ് തികയ്‌ക്കുന്ന ബാറ്റ്‌സ്മാനെന്ന ബഹുമതി ഇന്ത്യയുടെ വിരാട് കോഹ്‌ലിക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 28ലെത്തിയപ്പോള്‍ വിരാട് ഈ നാഴികക്കല്ല് പിന്നിട്ടു. 29ാം മത്സരത്തില്‍ 27ാം ഇന്നിങ്‌സില്‍ ടെസ്റ്റ് നായകന്റെ നേട്ടം. മത്സരത്തില്‍ 43 റണ്‍സ് നേടിയ വിരാടിനിപ്പോള്‍ 1,015 റണ്‍സ്. 78* ഉയര്‍ന്ന സ്‌കോര്‍.
യുവരാജ് സിങ്ങാണ് വിരാടിനു പിന്നില്‍, 968 റണ്‍സ്. സുരേഷ് റെയ്‌ന (947), ഗൗതം ഗംഭീര്‍ (932), രോഹിത് ശര്‍മ (931) എന്നിവര്‍ പിന്നാലെ.
















