കാഠ്മണ്ഡു: നേപ്പാളില്‍ ഉടന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നു പ്രസിഡന്റ് രാം ബരന്‍ യാദവ്. പുതുതായി വരുന്ന സര്‍ക്കാര്‍ എല്ലാവര്‍ക്കും സര്‍വ സമ്മതമായതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണു രാം ബരന്‍ യാദവ് ഇക്കാര്യം പറഞ്ഞത്. ഈ കൂടിക്കാഴ്ചയിലാണ് പുതിയ ഭരണഘടനയനുസരിച്ചുളള പുതിയ സര്‍ക്കാരിനെ ഉടന്‍ തിരഞ്ഞെടുക്കണമെന്ന അഭിപ്രായം ഇരുവര്‍ക്കുമിടയില്‍ ഉണ്ടായത്.
പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചുവെന്ന് ഇരുവരും തമ്മിലുളള ചര്‍ച്ചക്ക് മുന്‍പ് കൊയ്രാള വ്യക്തമാക്കിയിരുന്നു.















