കുമരകം: കുമരകത്തെ റിസോര്‍ട്ടുകളില്‍ 25ശതമാനം തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കിയില്ലെങ്കില്‍ ബി.എം.എസ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്്വ.എം.എസ് കരുണാകരന്‍. കുമരകം ലേക്ക് സോങ് റിസോര്‍ട്ടിന് മുന്നില്‍ ബി.എം.എസ് സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എം.എസില്‍ ചേര്‍ന്നതിന്റെ പേരില്‍ റിസോര്‍ട്ട് മാനേജ്‌മെന്റ് നാല് തൊഴിലാളികളെ സസ്‌പെന്റ് ചെയ്തതിലും ഏഴ് ബി.എം.എസ് തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചായിരുന്നു ഉപരോധസമരം. ബി.എം.എസ് ജില്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന്‍, പി.കെ.തങ്കച്ചന്‍, വിശാല്‍ സദാനന്ദന്‍, നിഷാദ് പി.കെ., ബൈജു ബഌത്തിയില്‍, മോനപ്പന്‍ ചാമച്ചേരി , മനു ചെപ്പന്നൂക്കരി എന്നിവര്‍ പ്രസംഗിച്ചു.
















