ശ്രീനഗര്‍: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തിട്ടുണ്ട് കശ്മീര്‍. ബന്‍ദീപ് സിങ്ങും (50), വസീം റാസയും (26) ക്രീസില്‍.
പര്‍വേസ് റസൂലിന്റെ (54) അര്‍ധശതകവും ആതിഥേയരെ തുണച്ചു. കേരളത്തിനായി നിധീഷ്, അഹമ്മദ് ഫര്‍സീന്‍, റൈഫി വിന്‍സന്റ് ഗോമസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു. കെ.എസ്. മോനിഷിന് ഒരു വിക്കറ്റ്.
















