മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രഹരശേഷി വീണ്ടെടുത്തപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുന്നു. കരിയറിലെ 500ാം ഗോള്‍ നേടിയതിനൊപ്പം റയലിന്റെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോഡിനൊപ്പമെത്തിയ ക്രിസ്റ്റ്യാനോയുടെ കരുത്തില്‍ മാല്‍മോയെ റയല്‍ (2-0) തുരത്തി.
എവേ മത്സരത്തില്‍ 29, 90 മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ സ്‌കോറിങ്. ഇതോടെ 323 ഗോളുകളുമായി റയലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റൗള്‍ ഗോണ്‍സാലസിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ. കരിയറിലെ ഗോള്‍ നേട്ടം 501 ആയി. 753ാം മത്സരത്തിലാണ് 500 ഗോളുകള്‍ എന്ന നാഴികക്കല്ല് താരം പിന്നിട്ടത്. ഗ്രൂപ്പ് എയില്‍ റയലിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
മറ്റു മത്സരങ്ങളില്‍ പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി, യുവന്റസ് ടീമുകള്‍ ജയം നുണഞ്ഞപ്പോള്‍, അത്‌ലറ്റികോ മാഡ്രിഡ്, സെവിയ, പിഎസ്‌വി ടീമുകള്‍ക്ക് തോല്‍വി.
















