Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇനി ഫുട്‌ബോള്‍ വസന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 09:03 pm IST
inSports

ചെന്നൈ: കാല്‍പ്പന്തുകളിയുടെ ഇന്ത്യന്‍ വസന്തത്തിന് നാളെ കിക്കോഫ്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എഴിന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വര്‍ണാഭമായ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറും.

ആദ്യ പതിപ്പിലെ ചരിത്ര വിജയം ഇത്തവണയും ആവര്‍ത്തിക്കാന്‍ അണിഞ്ഞൊരുങ്ങി രാജ്യം. ടീമുകളുടെ ആതിഥേയ നഗരങ്ങളില്‍ ആഘോഷത്തിന് പൊലിമയേറുമെങ്കിലും, കാല്‍പ്പന്തിന്റെ മാസ്മരികത രാജ്യം ഒന്നടങ്കം ഏറ്റെടുക്കുന്നു. എട്ട് ടീമുകള്‍ ഇത്തവണയും കിരീടത്തിനായി കളത്തിലിറങ്ങും. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലുള്ള പ്രാഥമിക ഘട്ടത്തിനു ശേഷം പോയിന്റ് നിലയില്‍ മുന്നിട്ടു നില്‍ക്കുന്ന നാല് ടീമുകള്‍ രണ്ടു പാദങ്ങളായുള്ള സെമിയില്‍ മുഖാമുഖമെത്തും. ഡിസംബര്‍ ആറിന് പ്രാഥമിക റൗണ്ടിന് സമാപമാകും. 11 മുതല്‍ 16 വരെ സെമി. 20ന് ഗോവയില്‍ ഫൈനല്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം രണ്ടാം സീസണില്‍ വിവിധ ടീമുകള്‍ക്കായി അണിനിരക്കുന്നു. എന്നാല്‍, ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഇവരെ ഒക്‌ടോബര്‍ പകുതിക്കു ശേഷമെ കളത്തിലെത്തിക്കു. എട്ടിന് തുര്‍ക്ക്‌മെനിസ്ഥാനുമായും 13ന് ഒമാനുമായാണ് ഇന്ത്യയുടെ എവേ പോരാട്ടങ്ങള്‍.

കളം ഉണരുന്നതിനു മുന്‍പ് പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റത് മിക്ക ടീമുകള്‍ക്കും ഇരുട്ടടിയായി. നാളെ ചെന്നൈയിന്‍ എഫ്‌സിയെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ കൊല്‍ക്കത്തയ്‌ക്ക് ജോസ്മിയുടെ സേവനം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ വര്‍ഷം ടീമിനെ കിരീടത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്കുവഹിച്ച സ്പാനിഷ് താരത്തിന് കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് വിനയായത്. കൊല്‍ക്കത്തയുടെ തന്നെ ടിരിയും പരിക്കിന്റെ നിഴലില്‍. സ്‌പെയിനില്‍ നടന്ന പരിശീലനക്യാമ്പിനിടെയാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. സ്പാനിഷ് ഗോളി യുവാന്‍ ജീസസ് കലാത്യൂഡ് സാഞ്ചസ്, ഇന്ത്യന്‍ പ്രതിരോധനിര താരം നല്ലപ്പന്‍ മോഹന്‍രാജ് എന്നിവരും പൂര്‍ണമായും സജ്ജരല്ലെന്ന് റിപ്പോര്‍ട്ടുകള്‍.

പോര്‍ച്ചുഗല്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗയും കനേഡിയുടെ ഇയാന്‍ ഹ്യൂമും ടീമിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍മാര്‍. ഒപ്പം ഇന്ത്യന്‍ താരങ്ങള്‍ ബല്‍ജിത് സാഹ്‌നിയും നദോങ് ബൂട്ടിയയും. പോസ്റ്റിഗയ്‌ക്കൊപ്പം ഇവരില്‍ ആരാകും ആദ്യ ഇലവനിലെന്ന് അവസാനമേ തീരുമാനമാകു. ഇവരെ പിടിച്ചുകെട്ടുക ചെന്നൈയിന്‍ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി.

മിഡ്ഫീല്‍ഡില്‍ ബോര്‍ജെ ഫെര്‍ണാണ്ടസ് കളി മെനയാനിറങ്ങുമെന്ന് ഉറപ്പ്. ബോര്‍ജെക്ക് കൂട്ടായി വാല്‍ഡോ, ജെയ്‌മി ഗാവ്‌ലിന്‍, ജാവി ലാറ എന്നിവരുണ്ട്. ബോട്‌സ്വാനയുടെ ഓഫന്റ്‌സേ നാറ്റോ, ഇന്ത്യന്‍ പൗരത്വമെടുത്ത ജപ്പാന്‍കാരന്‍ അരാത്ത ഇസൂമി, സമീങ് ദൗഹ്തി വാള്‍ഡോ, ക്ലിഫോര്‍ഡ് മിറാന്‍ഡ, ജുവല്‍ രാജ എന്നിവര്‍ മധ്യനിരയിലെ മറ്റ് താരങ്ങള്‍. ഇതില്‍ ആരെയൊക്കെ കളിപ്പിക്കണമെന്നതാകും അത്‌ലറ്റികോ കോച്ച് അന്റോണിയോ ലോപ്പസ് ഹബാസിന്റെ പ്രധാന വെല്ലുവിളി.

മധ്യ-മുന്നേറ്റനിരയില്‍ താരങ്ങളുടെ ധാരാളിത്തമുണ്ടെങ്കിലും പ്രതിരോധത്തിന് അത്ര കരുത്തുപോരാ. പ്രത്യേകിച്ച് പ്രതിരോധത്തിലെ കരുത്തനായ ജോസ്മി കളിക്കില്ലെന്ന് ഏറെക്കുറെ ഉപ്പായ സാഹചര്യത്തില്‍. സ്‌പെയിനില്‍ നടന്ന ഒരു മാസത്തെ പരിശീലന ക്യാമ്പ് ഇതെല്ലാം മറികടക്കാന്‍ തുണയ്‌ക്കുമെന്ന പ്രതീക്ഷയില്‍ ടീം അധികൃതര്‍.

മറുവശത്ത് ചെന്നൈയും സജ്ജം. സൂപ്പര്‍താരവും ആദ്യ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ ബ്രസീലിയന്‍ താരം എലാനോ ബ്ലൂമറുള്ളപ്പോള്‍ മറ്റു പടക്കുതിരകളെ അന്വേഷിക്കേണ്ടതില്ല. കഴിഞ്ഞ വട്ടം ഒമ്പത് കളികളില്‍ എട്ട് ഗോളുകള്‍ അടിച്ചുകൂട്ടി എലാനോ. എലാനോക്ക് പുറമെ അഞ്ച് ബ്രസീല്‍ താരങ്ങള്‍ കൂടി ടീമിലുണ്ട്.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയ്‌ക്ക് മിന്നിത്തിളങ്ങിയ എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു ടഫേര, അര്‍മേനിയയില്‍നിന്നുള്ള ഗോള്‍കീപ്പര്‍ അപൗല ഈഡല്‍ എന്നിവരെ പാളയത്തിലെത്തിച്ചു ചെന്നൈ. എലാനോക്കൊപ്പം ഫിക്രു, ബ്രസീലിയന്‍ താരം ബ്രൂണോ പെലിസാറി, പ്രതിരോധക്കാരനായെത്തി ആക്രമിക്കുന്ന ബെര്‍ണാഡ് മെന്‍ഡി, മുന്നേറ്റത്തില്‍ കസറിയ സ്റ്റീവന്‍ മെന്‍ഡോസ, റാഫേല്‍ അഗസ്റ്റൂസോ, ഇറ്റാലിയന്‍ താരം മാനുവല്‍ ബ്ലാസി, ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയയും എന്നിവരും ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന്റെ ടീമിന്റെ കരുത്ത്. മലയാളി താരം സക്കീര്‍ മുണ്ടന്‍പാറക്കും അവസരം കിട്ടിയേക്കും.  സ്‌ട്രൈക്കറായി ഫിക്രുവിനൊപ്പം ബല്‍വന്ത് സിങ് ഇറങ്ങാന്‍ സാധ്യത.

ഇറ്റലിയുടെ മുന്‍ താരം അലസാന്‍ഡ്രോ പൊറ്റെന്‍സയാണ് പ്രതിരോധത്തിലെ കരുത്തന്‍. 2003 അണ്ടര്‍ 19 യുറോകപ്പും 2004 അണ്ടര്‍ 21 യൂറോകപ്പും ഇറ്റാലിയന്‍ ടീം സ്വന്തമാക്കിയത് പൊറ്റെന്‍സയുടെ മികവില്‍. പൊറ്റന്‍സയ്‌ക്കൊപ്പം ബ്രസീലില്‍ നിന്നുള്ള മെയില്‍സണ്‍ ആല്‍വസ്, എഡര്‍ ഫെര്‍ണാണ്ടസ്, ഫ്രഞ്ച് താരം ബര്‍ണാഡ് മെന്‍ഡി എന്നിവരുണ്ടാകും. ധനചന്ദ്ര സിങ്, ജസ്റ്റിന്‍ സ്റ്റീഫന്‍, മെഹര്‍ജുദ്ദീന്‍ വാഡൂ, ലാല്‍മംഗായ്‌സംഗ എന്നീ ഇന്ത്യന്‍ താരങ്ങളും കൂടി ചേരുമ്പോള്‍  പ്രതിരോധത്തിന് കരുത്തേറും. ഗോള്‍വലയം കാക്കാന്‍ അപൗല ഈഡലും.

രണ്ടാം സീസണിലെ ആദ്യ അങ്കത്തില്‍ ജയത്തോടെ തുടങ്ങാന്‍ ഇരുവരും കച്ചകെട്ടുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുല്‍നാമ്പുകള്‍ക്ക് തീപിടിക്കുമെന്നുറപ്പ്. കടലാസിലെ കരുത്തിനേക്കാള്‍ മൈതാനത്തെ മനസാന്നിധ്യം ഫലം നിര്‍ണയിക്കുമ്പോള്‍ പ്രത്യേകിച്ച്.

ഐഎസ്എല്‍ ഫിക്‌സ്ചര്‍

എല്ലാ മത്സരവും രാത്രി ഏഴിന്

തീയതി                                    മത്സരം                                     വേദി

ഒക്ടോ.    3    ചെന്നൈയിന്‍ എഫ്‌സി-അത്‌ലറ്റികൊ കൊല്‍ക്കത്ത    ചെന്നൈ

ഒക്ടോ.    4    എഫ്‌സി ഗോവ-ദല്‍ഹി ഡൈനാമോസ്        ഗോവ

ഒക്ടോ.    5    എഫ്‌സി പൂനെ സിറ്റി-മുംബൈ സിറ്റി എഫ്‌സി    പൂനെ

6    കേരള ബ്ലാസ്‌റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്    കൊച്ചി

7    എഫ്‌സി ഗോവ-അത്‌ലറ്റികോ കൊല്‍ക്കത്ത        ഗോവ

8    ദല്‍ഹി ഡൈനാമോസ്-ചെന്നൈയിന്‍ എഫ്‌സി    ദല്‍ഹി

9    എഫ്‌സി പൂനെ സിറ്റി-നോര്‍ത്ത് ഈസ്റ്റ്         പൂനെ

10    കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി        കൊച്ചി

11    എഫ്‌സി ഗോവ-ചെന്നൈയിന്‍ എഫ്‌സി        ഗോവ

13    അത്‌ലറ്റികോ കൊല്‍ക്കത്ത-കേരള ബ്ലാസ്‌റ്റേഴ്‌സ്    കൊല്‍ക്കത്ത

15    നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എഫ്‌സി ഗോവ    ഗുവാഹതി

16    മുംബൈ സിറ്റി-ചെന്നൈയിന്‍ എഫ്‌സി        മുംബൈ

17    എഫ്‌സി പൂനെ സിറ്റി-അത്‌ലറ്റികോ കൊല്‍ക്കത്ത    പൂനെ

18    കേരള ബ്ലാസ്‌റ്റേഴ്‌സ്-ദല്‍ഹി ഡൈനാമോസ്        കൊച്ചി

20    നോര്‍ത്ത് ഈസ്റ്റ്-ചെന്നൈയിന്‍ എഫ്‌സി        ഗുവാഹതി

21    മുംബൈ സിറ്റി എഫ്‌സി-ദല്‍ഹി ഡൈനാമോസ്    മുംബൈ

22    എഫ്‌സി ഗോവ-കേരള ബ്ലാസ്‌റ്റേഴ്‌സ്        ഗോവ

23    നോര്‍ത്ത് ഈസ്റ്റ്-അത്‌ലറ്റികോ കൊല്‍ക്കത്ത    ഗുവാഹതി

24    ചെന്നൈയിന്‍ എഫ്‌സി-എഫ്‌സി പൂനെ സിറ്റി              ചെന്നൈ

25    മുംബൈ സിറ്റി-എഫ്‌സി ഗോവ                    മുംബൈ

27    എഫ്‌സി പൂനെ സിറ്റി-കേരള ബ്ലാസ്‌റ്റേഴ്‌സ്        പൂനെ

28    മുംബൈ സിറ്റി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്    മുംബൈ

29    അത്‌ലറ്റികോ കൊല്‍ക്കത്ത-ദല്‍ഹി ഡൈനാമോസ്    കൊല്‍ക്കത്ത

30    എഫ്‌സി ഗോവ-എഫ്‌സി പൂനെ സിറ്റി         ഗോവ

31    കേരള ബ്ലാസ്‌റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി        കൊച്ചി

നവം.    1    മുംബൈ സിറ്റി-അത്‌ലറ്റികോ കൊല്‍ക്കത്ത        മുംബൈ

3    ദല്‍ഹി ഡൈനാമോസ്-നോര്‍ത്ത് ഈസ്റ്റ്        ദല്‍ഹി

4.    കേരള ബ്ലാസ്‌റ്റേഴ്‌സ്-പൂനെ സിറ്റി എഫ്‌സി        കൊച്ചി

5    ചെന്നൈയിന്‍ എഫ്‌സി-എഫ്‌സി ഗോവ        ചെന്നൈ

6    ദല്‍ഹി ഡൈനാമോസ്-മുംബൈ സിറ്റി എഫ്‌സി    ദല്‍ഹി

7    അത്‌ലറ്റികോ കൊല്‍ക്കത്ത-നോര്‍ത്ത് ഈസ്റ്റ്     കൊല്‍ക്കത്ത

8    എഫ്‌സി പൂനെ സിറ്റി-എഫ്‌സി ഗോവ        പൂനെ

10    കേരള ബ്ലാസ്‌റ്റേഴ്‌സ്-അത്‌ലറ്റികോ കൊല്‍ക്കത്ത    കൊച്ചി

11    ചെന്നൈയിന്‍ എഫ്‌സി-നോര്‍ത്ത് ഈസ്റ്റ്        ചെന്നൈ

13    മുംബൈ സിറ്റി എഫ്‌സി-എഫ്‌സി പൂനെ സിറ്റി    മുംബൈ

14    ദല്‍ഹി ഡൈനാമോസ്-അത്‌ലറ്റികോ കൊല്‍ക്കത്ത    ദല്‍ഹി

15    നോര്‍ത്ത് ഈസ്റ്റ്-കേരള ബ്ലാസ്‌റ്റേഴ്‌സ്        ഗുവാഹതി

17    എഫ്‌സി ഗോവ-മുംബൈ സിറ്റി എഫ്‌സി        ഗോവ

18    അത്‌ലറ്റികോ കൊല്‍ക്കത്ത-ചെന്നൈയിന്‍ എഫ്‌സി    കൊല്‍ക്കത്ത

19    ദല്‍ഹി ഡൈനാമോസ്-എഫ്‌സി പൂനെ സിറ്റി        ദല്‍ഹി

20    നോര്‍ത്ത് ഈസ്റ്റ്-മുംബൈ സിറ്റി എഫ്‌സി        ഗുവാഹതി

21    ചെന്നൈയിന്‍ എഫ്‌സി-കേരള ബ്ലാസ്‌റ്റേഴ്‌സ്        ചെന്നൈ

22    അത്‌ലറ്റികോ കൊല്‍ക്കത്ത-എഫ്‌സി ഗോവ        കൊല്‍ക്കത്ത

24    ചെന്നൈയിന്‍ എഫ്‌സി-ദല്‍ഹി ഡൈനാമോസ്    ചെന്നൈ

25    എഫ്‌സി ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്    ഗോവ

26    മുംബൈ സിറ്റി എഫ്‌സി-കേരള ബ്ലാസ്‌റ്റേഴ്‌സ്        മുംബൈ

27    അത്‌ലറ്റികോ കൊല്‍ക്കത്ത-എഫ്‌സി പൂനെ സിറ്റി    കൊല്‍ക്കത്ത

28    നോര്‍ത്ത് ഈസ്റ്റ്-ദല്‍ഹി ഡൈനാമോസ്        ഗുവാഹതി

29    കേരള ബ്ലാസ്‌റ്റേഴ്‌സ്-എഫ്‌സി ഗോവ        കൊച്ചി

ഡിസം.    1    ചെന്നൈയിന്‍ എഫ്‌സി-മുംബൈ സിറ്റി എഫ്‌സി    ചെന്നൈ

2    നോര്‍ത്ത് ഈസ്റ്റ്-എഫ്‌സി പൂനെ സിറ്റി        ഗുവാഹതി

3    ദല്‍ഹി ഡൈനാമോസ്-കേരള ബ്ലാസ്‌റ്റേഴ്‌സ്        ദല്‍ഹി

4    അത്‌ലറ്റികോ കൊല്‍ക്കത്ത-മുംബൈ സിറ്റി എഫ്‌സി    കൊല്‍ക്കത്ത

5    എഫ്‌സി പൂനെ സിറ്റി-ചെന്നൈയിന്‍ എഫ്‌സി        പൂനെ

6    ദല്‍ഹി ഡൈനാമോസ്-എഫ്‌സി ഗോവ        ദല്‍ഹി

11    സെമിഫൈനല്‍ 1 (ആദ്യപാദം)

12    സെമിഫൈനല്‍ 2 (ആദ്യപാദം)

15    സെമിഫൈനല്‍ 1 (രണ്ടാംപാദം)

16    സെമിഫൈനല്‍ 2 (രണ്ടാംപാദം)

                           ഫൈനല്‍ ഡിസംബര്‍ 20

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.