ചാത്തന്നൂര്‍: കൈകൂലി വാങ്ങുന്നതിനിടയില്‍ എഎസ്‌ഐ പിടിയില്‍.
ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ചാത്തന്നൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ മോഹനനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.
കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ.വിജയചന്ദ്രന്‍നായരുടെ ഹോണ്ടാ ആക്ടിവാ സ്‌കൂട്ടര്‍ കഴിഞ്ഞ അഞ്ചിനു വൈകുന്നേരം നാലിന് സഹോദരിയുടെ മകന്‍ പാരിപ്പള്ളിയില്‍ പോയി മടങ്ങിവരുന്ന വഴിക്ക് ശീമാട്ടി ജങ്ഷന് സമീപം എതിര്‍ദിശയില്‍ മറ്റൊരു ബസിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബൈകുമായി കൂട്ടിയിടിച്ചു അപകടത്തില്‍ പെടുകയും തുടര്‍ന്ന് അഡ്വ.വിജയചന്ദ്രന്‍നായരുടെ മകനും അഭിഭാഷകനുമായ അഡ്വ.രാഹുല്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു.
പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഇല്ലാത്തത് മൂലം സ്‌റ്റേഷനില്‍ എത്തുകയും കാര്യങ്ങള്‍ തിരക്കുന്നതിനിടയില്‍ ആയിരത്തി അഞ്ഞൂറ് രൂപ കൈക്കൂലി ആവശ്യപെടുകയും കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാഹനം റിലീസ് ചെയ്തു കൊടുക്കുന്നതിനും എഫ്‌ഐആര്‍ കോപ്പിക്കും മൊഴിപകര്‍പ്പ് കിട്ടുന്നതിനും വേണ്ടി വീണ്ടും രണ്ടായിരം രൂപ കൈകൂലി ആവശ്യപെട്ടതോടെ വിജിലന്‍സിനെ സമീപിച്ചു
ഇചിനെതുടര്‍ന്ന് വിജിലന്‍സ് കൊടുത്ത മഷിപുരണ്ട നോട്ടുകള്‍ എ എസ്‌ഐ മോഹനന് കൈമാറുകയും തുടര്‍ന്ന് പുറത്ത് കാത്ത് നിന്ന പോലീസ് സംഘം പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി എഎസ്‌ഐയില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ നോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു.
വിജിലന്‍സ് ഡി .വൈ എസ് പി രാധാകൃഷ്ണ പിള്ളയുടെ നേത്രത്വത്തില്‍ സി ഐ മാരായ ഗോപകുമാര്‍, അജയനാഥ്, പ്രദീപ്, എസ് ഐ മാരായ രാജീവന്‍പിള്ള,ഉദയകുമാര്‍,ബാലചന്ദ്രന്‍പിള്ള, സിപിഒമാരായ രവഫ്,പിലിപ്പോസ് തഹസീലദാര്‍മാരായ വേണുഗോപാല്‍,തുളസീധരന്‍ പിള്ള എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
















