ചെന്നൈ: പാട്യാലയില്‍ നടന്ന ദേശീയ കാമ്പില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് മലയാളി താരങ്ങളെ വിലക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനിച്ചു. ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവരേയും കേരളാ പൊലീസിന്റെ താരമായ അഞ്ജു തോമസിനുമാണ് വിലക്ക്. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്കുന്നതെന്ന് കായിക താരങ്ങളെ അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.
ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വിശദീകരണം ആരാഞ്ഞ് മൂന്നു പേര്‍ക്കും പെഡറേഷന്‍ ഈ മാസം 24ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം ക്യാന്പില്‍ പങ്കെടുക്കാന്‍ എത്താനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മൂവരും എത്തിയില്ല. തുടര്‍ന്ന് ദേശീയ ക്യാന്പിനുള്ള പട്ടികയില്‍ നിന്ന് മൂവരേയും അധികൃതര്‍ ഒഴിവാക്കി.
അതേസമയം, പഠന തടസപ്പെടുമെന്നതിനാല്‍ ക്യാന്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി താരങ്ങള്‍ ഫെഡറേഷന് കത്തു നല്‍കിയിരുന്നു എന്നാണ് സായി അധികൃതരുടെ വിശദീകരണം. അനു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥനിയും അനില്‍ഡ അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്.
ദേശീയ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ ജേതാവാണ് അനില്‍ഡ തോമസ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ ചാന്പ്യനാണ് അനു രാഘവന്‍. കേരളാ സര്‍ക്കാരിന്റെ എലൈറ്റ് സ്‌കീമിനു കീഴില്‍ തിരുവനന്തപുരം സായിയില്‍ പരിശീലനം നടത്തി വരികയാണ് ഇരുവരും. പാട്യാല ക്യാമ്പിലെ പരിശീലനത്തില്‍ മൂവരും തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുണ്ട്. കാലാവസ്ഥയാണ് പ്രധാന പ്രശ്‌നം. പാട്യാലയിലെ വിദേശ കോച്ച് യുറി ഒഗൊറോഡ്‌നികിന് കീഴില്‍ പരിശീലനം നടത്താന്‍ ഇവര്‍ക്ക് ആഗ്രഹമില്ല. കേരളത്തിലെ കോച്ചിന് കീഴിലാണ് മൂവരും നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളതെന്നും കേരള അത്‌ലറ്റിക് അസോസിയേഷന്‍ പറയുന്നു.
















