ന്യൂദല്‍ഹി: ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുര്‍പ്രീത് സിങ്ങിന് വെള്ളി, ഒളിംപിക് മെഡല്‍ ജേതാവ് ജിതു റായിക്ക് വെങ്കലം. ഈ വിഭാഗത്തിലെ മുന്‍നിര താരങ്ങളായ ഗുര്‍പ്രീതിനെയും ജിതുവിനെയും ഞെട്ടിച്ച് ഇറാന്റെ സെഫെര്‍ സഫാരി ബൊറൗജെനി സ്വര്‍ണം നേടി.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ സെഫെര്‍ 198.7 പോയിന്റ് നേടിയാണ് സ്വര്‍ണവുമായി മടങ്ങിയത്. ഗുര്‍പ്രീതിന് 197.6 പോയിന്റ്. ഏറെ നിരാശപ്പെടുത്തിയത് ജീതു. 177.6 പോയിന്റ് നേടാനെ ഒളിംപിക് മെഡല്‍ ജേതാവിനായുള്ളു. ഈ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഓംകാര്‍ സിങ്ങിന് എട്ടാം സ്ഥാനം.
വനിതകളില്‍ അയോനിക പോള്‍ വെങ്കലം നേടിയപ്പോള്‍, അപൂര്‍വി ചന്ദേലയ്‌ക്ക് മെഡല്‍ പട്ടികയില്‍ ഇടമില്ല.
















