കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകന്‍ ഫില്‍ സിമ്മണ്‍സിനെ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ടീം തെരഞ്ഞെടുപ്പില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് നടപടി. ടീമിനൊപ്പം ചേരാന്‍ ഇംഗ്ലണ്ടിലുള്ള സിമ്മണ്‍സിനെ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് മൈക്കല്‍ മ്യുര്‍ഹെഡ് ഇ മെയിലൂടെയാണ് വിവരം അറിയിച്ചത്. സെലക്ടറും മുന്‍ പേസറുമായ എല്‍ഡിന്‍ ബാപ്റ്റിസ്റ്റ് പകരക്കാരന്‍.
അടുത്ത മാസം 14നാണ് ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. അന്തിമ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഓള്‍റൗണ്ടര്‍മാര്‍ ഡ്വെയ്ന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ടീമിലുണ്ടാകില്ലെന്ന സൂചനയാണ് സിമ്മണ്‍സിനെ പരസ്യ പ്രതികരണത്തിന് പ്രേരിപ്പിച്ചത്. ഇവരെ ഉള്‍പ്പെടുത്തണമെന്ന് സിമ്മണ്‍സും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ക്ലൈവ് ലോയ്ഡും ആവശ്യപ്പെട്ടു. നായകന്‍ ഹോള്‍ഡറിനും ഇവര്‍ ടീമില്‍ വേണമെന്ന് താത്പര്യമെന്നും സിമ്മണ്‍സ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
















