ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലോക്ജനശക്തി പാര്‍ട്ടിയുടെ 11 പേരുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ന്യൂദല്‍ഹിയിലാണ് ചിരാഗ് പസ്വാന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. എന്‍ഡിഎ അനുവദിച്ച 40 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ എല്‍ജെപി ഇതോടെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ഒക്‌ടോബര്‍ 12ന് ആരംഭിച്ച് നവംബര്‍ അഞ്ചിനാണ് അവസാനിക്കുന്നത്. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
















