കോഴിക്കോട്: സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവെക്കുന്നതിന് റേഷന്‍ വ്യാപാരികളുടെ കടയില്‍ കയറി വിജിലന്‍സ് പോലീസിനെ വിട്ട് അനാവശ്യമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 28ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒക്‌ടോബര്‍ ഒന്നാം തിയതി മുതല്‍ സംസ്ഥാന വ്യാപകമായി ഇന്റന്റ് ബഹിഷ്‌കരിച്ച് അനിശ്ചിതകാലത്തേക്ക് കടകളടച്ചിടുവാനും റേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട 25 കിലോ അരിക്കു പകരം ഇപ്പോഴും 21 മുതല്‍ 23 കിലോ വരെയാണ് വിതരണത്തിനു ലഭിക്കുന്നത്. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കേണ്ട 10 കിലോ അരിക്കു പകരം 6 മുതല്‍ 8 കിലോ അരിവരെയാണ് വിതരണത്തിന് ലഭിക്കുന്നുള്ളു. ആട്ടയും പഞ്ചസാരയും ഡോര്‍ഡെലിവറി നടത്താമെന്ന് പറഞ്ഞത് ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. റേഷന്‍കാര്‍ഡു പുതുക്കലുമായി ബന്ധപ്പെട്ട് ജോലികളില്‍ ഓരോ വ്യാപാരിക്കും പതിനായിരം രൂപയോളം ചെലവായിട്ടും സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും ലഭിച്ചില്ലെന്നും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ കുറ്റപ്പെടുത്തി.
















