Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അരിപ്പാ ഭൂസമരം: അതിജീവനത്തിനായുള്ള പോരാട്ടം ആയിരം ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 10:34 am IST
inKollam

സജീഷ് വടമണ്‍

അഞ്ചല്‍: അന്തിയുറങ്ങാന്‍ ഇടമില്ലാത്ത ആദിവാസി-പട്ടികജാതി ജനറല്‍ വിഭാഗങ്ങള്‍ ഒരു തുണ്ട് ഭൂമിക്കായി നടത്തുന്ന അരിപ്പാഭൂസമരത്തിന് ആയിരം ദിനങ്ങള്‍ പിന്നിടുന്നു. മണ്ണില്‍ കൃഷിയെടുത്തും മണ്ണിനെ സ്‌നേഹിച്ചും ജീവിച്ചിരുന്ന പട്ടികജാതി- ആദിവാസി വിഭാഗങ്ങളെ കൃഷിഭൂമിയില്‍ നിന്നും ആട്ടിപ്പായിച്ച് മൂന്നുസെന്റ് കോളനികളിലും ലക്ഷം വീടുകളിലും തളയ്‌ക്കുന്ന ഗൂഡാലോചനക്കെതിരെയാണ് ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ അരിപ്പാഭൂസമരം. അടുക്കള പൊളിച്ച് മൃതശരീരം മറവ് ചെയ്യാന്‍ പട്ടികജാതി സമൂഹത്തിന് ഇടവരുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കൈയേറുന്ന വിരോധാഭാസമാണ് സമരം ചൂണ്ടിക്കാണിക്കുന്നത്.

ആദിവാസിക്ക് കൊടുക്കാന്‍ ഭൂമിയായെന്ന് പറയുന്ന സര്‍ക്കാര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഹെക്ടര്‍ കണക്കിന് ഭൂമി വന്‍കിട കുത്തകകള്‍ കൈവശം വയ്‌ക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയാണ്. തങ്ങള്‍കുഞ്ഞ് മുസ്ലിയാര്‍ 90 വര്‍ഷത്തേക്ക് കുത്തക പാട്ടത്തിന് എടുത്ത് 102 വര്‍ഷത്തേക്ക് കൈവശം വച്ച് ഉപയോഗിച്ചിരുന്ന 90 ഏക്കര്‍ റവന്യൂ ഭൂമിയാണ് അരിപ്പാ സമരഭൂമി. ചെങ്ങറ സമരത്തില്‍ പങ്കെടുത്ത 21 കുടുംബങ്ങള്‍ക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനുവേണ്ടി മാറ്റിവയ്‌ക്കുകയും അരിപ്പയിലെ ജമാ-അത്തുകാര്‍ നിയമവിരുദ്ധമായി കൈയേറുകയും ചെയ്തതിന് ശേഷം വരുന്ന 56 ഏക്കര്‍ ഭൂമിയിലാണ് തെക്കന്‍ കേരളത്തിലെ ഭൂരഹിതരായ ആദിവാസി-പിന്നോക്ക വിഭാഗങ്ങള്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത്.

2012 ഡിസംബര്‍ 31നാണ് ആയിരത്തിലധികം വരുന്ന ഭൂരഹിതര്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തില്‍ അരിപ്പാ മിച്ച ഭൂമിയില്‍ സമരം ആരംഭിച്ചത്. സമരക്കാരായ ആദിവാസികള്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് സ്ഥലം എംഎല്‍എ കെ.രാജുവിന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ സമരത്തെ ഉപരോധിച്ചിരുന്നു. ഈ അവസരത്തിലാണ് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണയുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളെത്തിയത്. ഇത് സമരത്തിന് പുത്തന്‍ ഉണര്‍വുണ്ടാക്കി. ഒ.രാജഗോപാല്‍ തുടര്‍ന്ന് ശശികല ടീച്ചര്‍, ഇ.എസ്.ബിജു, വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, പി.എം.വേലായുധന്‍, കെ.പി.രാമനുണ്ണി, തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ സജീവമായി സമരത്തിന്റെ വിവിധഘട്ടങ്ങളില്‍ എത്തി ആഹ്വാനം ചെയ്ത കമ്മ്യൂണിസ്റ്റുകരും തുടര്‍ന്ന് സമരവേദിയിലെത്തി. വി.എസ്.അച്യുതാനന്ദന്‍ നേരിട്ട് സമരവേദിയിലെത്തിയത് പ്രദേശിക നേതാക്കളെ വിഷമവൃത്തത്തിലാക്കി. ഇതേസമയം സമരക്കാര്‍ നിത്യവൃത്തിക്ക് പരിസരങ്ങളില്‍ കുറഞ്ഞ വേതനത്തിന് പണിയെടുത്തും സമര ഭൂമിയില്‍ പൊന്നും വിളയിച്ചും മാതൃകയായി.

നൂറ്റാണ്ടുകളായി മനുഷ്യനിറങ്ങാത്ത ചതുപ്പ് മനുഷ്യപ്രയ്തനത്താല്‍ കൃഷിനിലമാക്കി മാറ്റി. ഇത്തരത്തില്‍ എട്ട് ഏക്കര്‍ ഭൂമിയില്‍ നെല്‍കൃഷി ചെയ്തു. പയര്‍, പാവല്‍, വെണ്ട, വഴുതന, ചെമ്പ്, ചേന എന്നിവയും വിളയിച്ചു. സമര ഭൂമിയിലൂടെയുള്ള 11 കെവി ഇലക്ട്രിക് ലൈനിനു കീഴിലുള്ള കാട് വെട്ടിത്തെളിച്ച് 21 ബ്ലോക്കുകളാക്കി കിളച്ച് കൂട്ടി മരച്ചീനി കൃഷിചെയ്തു. ആദിവാസിക്ക് ഭൂമി നല്‍കിയാല്‍ പൊന്നു വിളയിക്കുമെന്ന് സന്ദേശം നല്‍കിയതാണ് ഈ സമരം.

പട്ടികജാതി-ആദിവാസി പിന്നോക്ക ഹിന്ദുക്കള്‍ കനാല്‍പുറമ്പോക്കുകളിലും ചേരികളിലും നരകതുല്യ ജീവിതം നയിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് വനം കൈയേറാനും സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കാനും സര്‍ക്കാര്‍ കുട്ടുനില്‍ക്കുന്നതിനെ സമരക്കാര്‍ ചോദ്യം ചെയ്യുന്നു. ഒരു ചുമരും രണ്ട് വീടും എന്ന രീതിയിലുള്ള ലക്ഷം വീടു പദ്ധതിയിലും മൂന്ന് സെന്റിലും തള്ളച്ചിട്ട് പിന്നോക്കക്കാരനെ മൃഗശാല ജീവികം നയിക്കാന്‍ ഇടയാക്കിയ ഇടത്-വലത് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോട് സന്ധിയില്ലാതെയാണ് അരിപ്പാ ഭൂസമരം മുന്നേറുന്നത്.

ആദിവാസികളുടെ പേരില്‍ ആദിവാസിക്ഷേമ സമിതിയുണ്ടാക്കി സമരം ചെയ്ത സിപിഎമ്മും ദളിത് കോണ്‍ഗ്രസ് ഉണ്ടാക്കി. പിന്നോക്കക്കാരന്റെ വോട്ട് ബാങ്കില്‍ പകച്ച ദരിദ്രഹിന്ദുവിന്റെ അവകാശങ്ങളെ ഹനിക്കുകയാണെന്ന് ഹിന്ദുസംഘടനകള്‍ ആരോപിക്കുന്നു.

മൃതശരീരം പോലും മറവ് ചെയ്യാന്‍ ഇടമില്ലാതെ ദരിദ്രഹിന്ദു മൃഗതുല്യം ജീവിതം നയിക്കുമ്പോള്‍ മത ന്യൂന പക്ഷക്കാരന്‍ സര്‍ക്കാര്‍ ഭൂമി തീറെഴതുന്നതിലെ കപട മതേതരത്വത്തെ ചോദ്യം ചെയ്യുകയാണ് അരിപ്പാഭൂ സമരം. കോളനികളിലൊതുക്കി മണ്ണിന്റെ നേരവകാശികളെ അടിമ കിടത്താന്‍ മെനയുന്ന രാഷ്‌ട്രീയ തന്ത്രങ്ങളെ നേരിടാനുറച്ച് തന്നെയാണ് കോളനിവിട്ട് കൃഷി ഭൂമിയേക്കെന്ന മുദ്രവാക്യം ഉയര്‍ത്തി ആയിരം ദിനരാത്രങ്ങളായി ഈ സഹനസമരം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.