Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആത്മവിദ്യയുടെ വക്താവും പ്രയോക്താവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:47 pm IST
in Vicharam

1930 ആഗസ്ത് 15ന് ഗോപാല അയ്യരുടെയും വല്ലാംബാളിന്റെയും മകനായി തമിഴ്‌നാട്ടില്‍ തിരുവരൂര്‍ ജില്ലയില്‍ മഞ്ചക്കുടി എന്ന ഗ്രാമത്തിലായിരുന്നു സ്വാമി ദയാനന്ദസരസ്വതിയുടെ ജനനം. 1957-ല്‍ സംപൂജ്യ സ്വാമി ചിന്മയാനന്ദ സരസ്വതി സ്വാമികളുടെ മാര്‍ഗദര്‍ശനത്തിന്‍ കീഴില്‍ ആദ്ധ്യാത്മികജീവിതം ആരംഭിച്ചു. 1962-ല്‍ പൂജ്യ സ്വാമികളില്‍നിന്നുതന്നെ സ്വാമി ദയാനന്ദസരസ്വതി എന്ന നാമധേയത്തില്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു.തുടര്‍ന്ന് പരമപൂജ്യ പ്രണവാനന്ദ സ്വാമികള്‍, സംപൂജ്യ താരാനന്ദസ്വാമികള്‍ എന്നിവരില്‍നിന്നും ഉപരിഗ്രന്ഥങ്ങള്‍ അധ്യയനം ചെയ്തു. അഞ്ചുദശകങ്ങളായി ദയാനന്ദ സരസ്വതി സ്വാമികള്‍ ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ജിജ്ഞാസുക്കളെ ആര്‍ഷമായ അധ്യാത്മവിദ്യ സമ്പ്രദായത്തനിമയോടെ പഠിപ്പിച്ചു.

വേദാന്തപാഠനത്തിനുവേണ്ടി ഭാരതത്തിനകത്തും പുറത്തുമായി പൂജ്യ സ്വാമിജി വിവിധ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഋഷികേശിലെ സ്വാമി ദയാനന്ദാശ്രമം, കോയമ്പത്തൂരിനടുത്ത് ആനക്കട്ടിയിലുള്ള ആര്‍ഷവിദ്യാഗുരുകുലം, അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സെയിലേര്‍സ്‌ബെര്‍ഗിനടുത്തുള്ള ആര്‍ഷവിദ്യാഗുരുകുലം,നാഗ്പൂരിലുള്ള ആര്‍ഷ വിജ്ഞാനഗുരുകുലം എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്.വിവിധ കേന്ദ്രങ്ങളിലായി സ്വാമിജി സ്വന്തമായും ശിഷ്യരുടെ സഹയോഗത്തോടെയും മൂന്നുവര്‍ഷം വീതമുള്ള അനേകം ബ്രഹ്മചര്യകോഴ്‌സുകള്‍ നടത്തി. പൂജ്യസ്വാമിജിയുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ നൂറുകണക്കിനു സാധകര്‍ ഇന്ന് സന്ന്യാസ-ബ്രഹ്മചര്യദീക്ഷകളെ സ്വീകരിച്ചും അല്ലാതെയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ തങ്ങള്‍ നേടിയ ആര്‍ഷജ്ഞാനത്തെ ജനതതിക്ക് പകര്‍ന്നുകൊടുക്കുന്നു.

അടിസ്ഥാന ശാസ്ത്രപ്രചാരണത്തോടൊപ്പം പൂജ്യസ്വാമികള്‍ സനാതനമായ ഭാരതീയസംസ്‌കൃതിയെ സര്‍വവിധത്തിലും പോഷിപ്പിക്കുന്നതിനായി  നടപ്പിലാക്കിയ പദ്ധതികള്‍ നിരവധിയാണ്.സ്വാമിജിയുടെ ജന്മദേശമായ മഞ്ചക്കുടിയില്‍ നാലായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വാമി ദയാനന്ദ സ്‌കൂള്‍സ്&കോളേജസ് ഗ്രാമമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഒരു മാതൃകയായി പ്രവര്‍ത്തിച്ചുവരുന്നു. ഈ സ്ഥാപനം പൂജ്യസ്വാമികളാണ് സ്ഥാപിച്ചത്. 2003-ല്‍ സ്വാമിജിയുടെ നേതൃത്വത്തില്‍ ഭാരതത്തിലെ ഹിന്ദു ആചാര്യന്മാരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും ഹൈന്ദവസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ ഒരേ ശബ്ദത്തില്‍ അധികൃതരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിനുമായി ഹിന്ദു ആചാര്യസഭ രൂപീകരിച്ചു.

തിരുവിഡൈ മരുതൂര്‍ മഹാലിംഗസ്വാമിക്ഷേത്രത്തിലെ 75 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്ന രഥോത്സവത്തെ പഴയകാലപ്രൗഢിയോടെ വീണ്ടും നടത്തുന്നതിനുവേണ്ടി സ്വാമിജി  അഞ്ചുരഥങ്ങള്‍ പണികഴിപ്പിച്ചു നല്‍കി. അന്യംനിന്നുപോകുമായിരുന്ന പല വേദശാഖകളെയും സംരക്ഷിക്കുന്നതിനുവേണ്ടി സ്വാമിജി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വേദപാഠശാലകള്‍ ആരംഭിച്ചു.നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ഈ പാഠശാലകളില്‍ ശുദ്ധമായ രീതിയില്‍ വേദംചൊല്ലാന്‍ പഠിച്ചുവരുന്നു. ശാസ്ത്രീയസംഗീതത്തെ പോഷിപ്പിക്കുന്നതിനായി ആര്‍ഷകലാഭൂഷണം പുരസ്‌കാരം ഏര്‍പ്പെടുത്തി.

പ്രഗത്ഭരായ സംഗീതപ്രതിഭകള്‍ക്ക് പതിനഞ്ചുവര്‍ഷമായി ഈ പുരസ്‌കാരം നല്‍കിവരുന്നു. പുസ്തകപ്രസിദ്ധീകരണത്തിനായി ആര്‍ഷവിദ്യാ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍സ് സ്ഥാപിച്ചു.സ്വാമികളുടെതായി അറുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. ഇതില്‍ ഉപനിഷദ്‌വ്യാഖ്യാനങ്ങളും ഭഗവദ്ഗീതാവ്യാഖ്യാനവും ഉള്‍പ്പെടെ സനാതനധര്‍മശാസ്ത്രങ്ങളെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നു. പുരാതനമായ ഗ്രന്ഥങ്ങളെ സംരക്ഷിക്കുന്നതിനു സ്വാമിജി ഒരു ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിച്ചിരിക്കുന്നു. വിദ്വാന്മാര്‍ക്ക് പഠിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യം ഇതു നല്‍കിവരുന്നു.

പൂജ്യസ്വാമിജിയുടെ മാര്‍ഗദര്‍ശനത്തിന്‍കീഴില്‍ രൂപംകൊണ്ട പൂര്‍ണവിദ്യ വേദിക് ഹെറിറ്റേജ് ടീച്ചിങ് പ്രോഗ്രാം ഇന്ന് ഭാരതത്തിലെ വിവിധവിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നു. ഒന്നാംക്ലാസ്സു മുതല്‍ ഭാരതീയസംസ്‌കൃതിയെ സ്വാംശീകരിക്കാനും മൂല്യബോധത്തോടെ വളര്‍ന്നുവരാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. ജനങ്ങളെ സേവോന്മുഖരാക്കുന്നതിനുവേണ്ടി സ്വാമിജിയുടെ നേതൃത്വത്തില്‍ 2000-ല്‍  ”ആള്‍ ഇന്ത്യ മൂവ്‌മെന്റ് ഫോര്‍ സേവ” എന്ന ചരിത്രപ്രധാനമായ പ്രവര്‍ത്തനം സമാരംഭിക്കപ്പെട്ടു. സമൂഹത്തിലെ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് മാതൃകാപരമായ ഗൃഹാന്തരീക്ഷവും മൂല്യാധിഷ്ഠിതവിദ്യാഭ്യാസവും നല്‍കി അവരെ ഉത്തമപൗരന്മാരായി വളര്‍ത്തിക്കൊണ്ടു വരുന്നതിനെ ലക്ഷ്യംവെച്ചു കൊണ്ടുള്ളതാണ്  എയിം ഫോര്‍ സേവയുടെ ‘ഛാത്രാലയം’ പദ്ധതി. ഇന്ത്യയിലെ ഓരോ ജില്ലയിലും ഓരോ ഛാത്രാലയം എന്നതാണ് ഇത് ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിനോടകം 100-ല്‍ അധികം ഛാത്രാലയങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.വിവിധവിദ്യാഭ്യാസസ്ഥാപനങ്ങളുംആശുപത്രികളും സ്ത്രീസ്വാശ്രയസംഘങ്ങളും എല്ലാം എയിം ഫോര്‍ സേവയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു.

2000-ല്‍ യുഎസ്സില്‍ സ്വാമിജി മില്ലനിയം വേള്‍ഡ് സമ്മിറ്റില്‍ സംസാരിച്ചു.2001-ല്‍ പൂജ്യ സ്വാമിജിയുടെ നേതൃത്വത്തില്‍ ”വേള്‍ഡ് കോണ്‍ഗ്രസ്സ് ഓഫ് പ്രിസര്‍വേഷന്‍ ഓഫ് റിലീജിയസ് ഡൈവേഴ്‌സിറ്റി” സംഘടിപ്പിക്കപ്പെട്ടു. 2003-ല്‍ ഗ്ലോബല്‍ ധര്‍മ കോണ്‍ഫറന്‍സില്‍  സംസാരിച്ചു. 2005-ല്‍ ന്യൂ ജഴ്‌സി ധര്‍മ സമ്മിറ്റില്‍ ലീഡ്‌പേര്‍സണ്‍ ആയി പങ്കെടുത്തു. 2007-ല്‍ ഹിന്ദു-ജ്യൂവിഷ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്തു. സ്വാമിജി തന്റെ മുദ്ര പതിപ്പിച്ച രംഗങ്ങളും ചെയ്തുപോന്ന പ്രവര്‍ത്തനങ്ങളും എണ്ണിപ്പറയാന്‍ ആവതല്ല. ശാസ്ത്രത്തിലുള്ള അഗാധമായ അറിവും ആശയവിനിമയത്തിനുള്ള അതുല്യമായ പാടവവും ഉപദേശിക്കുന്ന തത്ത്വത്തിലുള്ള ഉറച്ച നിഷ്ഠയും പേരിനെ അന്വര്‍ഥമാക്കുന്ന അപാരമായ ദയാവായ്‌പും – ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ ധാരാളമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.