ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗഌദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തി.
ഉഭയകക്ഷി ബന്ധങ്ങളില്‍ വന്ന പുരോഗതി ഇരുവരും വിലയിരുത്തി. അതിര്‍ത്തിക്കരാര്‍ നടപ്പാക്കിയതില്‍ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു.
സെന്റ് വിന്‍സെന്റ,പ്രധാനമന്ത്രി ഡോ. റാള്‍ഫ് ഗൊണ്‍സാല്‍വസുമായും മോദി കൂടിക്കാഴ്ച നടത്തി.ഗയാന പ്രസിഡന്റ് ഡേവിഡ് ഗ്രാങ്ങര്‍, ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബഌംബെര്‍ഗ് എന്നിവരുമായും മോദി ചര്‍ച്ച നടത്തി.
















