വാഗാ: വാഗയിലെ ഭാരത പാക് അതിര്‍ത്തിയില്‍ സൈനികര്‍ ഈദ് പെരുന്നാള്‍ ആഘോഷിച്ചു. പാക് റേഞ്ചറുകളും ബിഎസ്എഫ് സൈനികരും ചേര്‍ന്നാണ് ഈദ് ആഘോഷിച്ചത്. ബിഎസ്എഫ് ഡപ്യൂട്ടി ഐജി എംഎഫ് ഫാറൂഖിയും പാക് റേഞ്ചേഴ്‌സ് വിംഗ് കമാന്‍ഡര്‍ ബിലാലും മധുരം കൈമാറി.
അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസമാണ് ഭാരത പാക് സൈനിക ഫ്ലാഗ് മീറ്റിംഗ് നടന്നത്. ഈദ് ആഘോഷം കൂടിയായതോടെ സംഘര്‍ഷം നന്നെ അയഞ്ഞിട്ടുണ്ട്.
















