Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശ്രീനാരായണഗുരു ഹിന്ദുത്വത്തിന്റെ പ്രചാരകന്‍: കാ.ഭാ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:21 am IST
inKollam

കൊല്ലം: ശ്രീനാരായണഗുരുദേവന്‍ ഹിന്ദുത്വത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നുവെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ പ്രചാര്‍വിഭാഗ് സംഘടിപ്പിച്ച ‘കാലാതിവര്‍ത്തിയായ ഗുരുദര്‍ശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്‍ ഹിന്ദുവല്ലെന്നും കമ്മ്യൂണിസ്റ്റുകളാണ് അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാരെന്നും പറഞ്ഞുപ്രചരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഗുരുദര്‍ശനം സമന്വയത്തിന്റേതാണ്. കമ്മ്യൂണിസം സംഘര്‍ഷമാണ് പ്രചരിപ്പിക്കുന്നത്. ഗുരുദര്‍ശനം ആത്മീയമാണ്. സമാധനമാണ് അതിന്റെ മാര്‍ഗം. കരുണയും സ്‌നേഹവുമാണ് ആദര്‍ശം. മനുഷ്യസാഹോദര്യവും മതസമത്വവുമാണ് മുദ്രാവാക്യം. അദ്വൈതമാണ് മതം. സമൂഹനവീകരണമായിരുന്നു ലക്ഷ്യം. എന്നാല്‍ ആത്മീയവിരുദ്ധമാണ് കമ്മ്യൂണിസം. ശത്രുതയാണ് അതിന്റെ മാര്‍ഗം. വിദ്വേഷവും ഉന്മൂലനവും വര്‍ഗവൈരവും മതവിദ്വേഷവും അക്രമവും മുഖമുദ്രയാക്കിയ കമ്മ്യൂണിസം എവിടെയാണ് ഗുരുദര്‍ശനത്തോട് ചേരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ശ്രീനാരായണഗുരുദേവന്‍ ഹിന്ദു സന്ന്യാസിയല്ല എന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ ഏത് ചെയ്തിയാണ് ഹൈന്ദവമല്ലാത്തത് എന്ന് വ്യക്തമാക്കണം. ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തിയ ഗുരുദേവന്‍ ശിവന്റെയും ദേവിയുടെയും സുബ്രഹ്മണ്യന്റെയും വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചത്. കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠ ചൂണ്ടിക്കാട്ടിയാണ് കമ്മ്യൂണിസ്റ്റ് കുബുദ്ധികള്‍ അദ്ദേഹത്തെ മതാതീത ആത്മീയവാദിയാക്കാന്‍ തുനിയുന്നത്. കളവംകോടത്ത് ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നപ്പോഴാണ് ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത്. മട്ടാഞ്ചേരിയില്‍ നിന്ന് കൊണ്ടുവന്ന കണ്ണാടിയില്‍ ഓംശാന്തി എന്നെഴുതിവെച്ചു. പിന്നീട് ബോധാനന്ദ സ്വാമികളോട് അവിടെ ശക്തീശ്വര പ്രതിഷ്ഠ നടത്താന്‍ നിര്‍ദേശിച്ചു. കളവംകോടത്ത് ഇന്നുള്ളത് ശക്തീശ്വര ക്ഷേത്രമാണ്. ഇത്തരം ചരിത്ര വസ്തുതകളെ വളച്ചൊടിച്ചാണ് ഗുരുദേവന്‍ ഹിന്ദുസന്ന്യാസിയല്ല എന്ന് പ്രചരിപ്പിച്ചത്.

ഇപ്പോള്‍ വിവാദത്തിലായിട്ടുള്ള ഘര്‍വാപ്പസി ഗുരുദേവന്‍ കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിട്ടുണ്ട്. കുമാരനാശാന്‍ അത് വിവേകോദയത്തില്‍ എഴുതിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ മതംമാറി ക്രിസ്ത്യാനികളായ ഈഴവരെ ഗുരുദേവന്‍ ഹിന്ദുക്കളാക്കിയെന്നാണ് കുമാരനാശാന്‍ എഴുതിയത്. ശ്രീനാരായണീയര്‍ക്ക് വിശേഷാവസരങ്ങളില്‍ പൂജാവിധി നിര്‍ദ്ദേശിച്ചത് ഗുരുദേവനാണ്. സ്‌തോത്രകൃതികളും ദര്‍ശനകൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ഇവയി ലേതാണ് അഹൈന്ദവമെന്ന് വ്യക്തമാക്കേണ്ടത് കമ്മ്യൂണിസ്റ്റുകളാണ്.

പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ കമ്മ്യൂണിസ്റ്റ് എന്ന് അവര്‍ വാദിക്കുന്ന ഇഎംഎസിന് മരണം വരെ നമ്പൂതിരിപ്പാട് എന്ന വാലുണ്ടായിരുന്നുവെന്ന് മറക്കരുത്. അതേ സമയം ഗുരുദര്‍ശനത്തെ പിന്തുടര്‍ന്നാണ് മന്നത്ത് പ്ത്മനാഭനും കെ. കേളപ്പനും തങ്ങളുടെ ജാതിപ്പേര് ഉപേക്ഷിച്ചത്. നവോത്ഥാന സമരങ്ങളുടെ പിതൃത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരന്‍ ഏത് സമരമാണ് നടത്തിയതെന്ന് ജനങ്ങളോട് പറയണം. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ എ.കെ. ഗോപാലന്‍ കമ്മ്യൂണിസ്റ്റായിരുന്നില്ല. കെ. കേളപ്പന്റെ ഒരു അനുയായി മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റായതിന് ശേഷം ഒരു സമരവും അദ്ദേഹം നടത്തിയിട്ടില്ല.

ഒക്‌ടോബര്‍ വിപ്ലവം മുതല്‍ കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറുമെല്ലാം നടന്നത് വിപ്ലവങ്ങളായിരുന്നില്ല, കൊലപാതകങ്ങള്‍ മാത്രമായിരുന്നു. കൊലപാതകങ്ങളെ വിപ്ലവങ്ങളെന്നും കൊലപാതകികളെ വിപ്ലവകാരികളെന്നും വിളിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസമെന്നും കാ.ഭാ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പരിപാടിയില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ്, എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി. ജയദേവന്‍, ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാരക് ജി. ശിവരാമന്‍, മഹാനഗര്‍ പ്രചാര്‍ പ്രമുഖ് എസ്. രഞ്ജന്‍, നഗര്‍ ബൗദ്ധിക് പ്രമുഖ് എസ്. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.