Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കറ്റാലന്‍ കണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 09:52 pm IST
inSports

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വലിയ അട്ടിമറികള്‍ക്കൊന്നിന് ഇന്നലെ വിഗോയിലെ ബലെയ്‌ദോസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ലയണല്‍ മെസിയും നെയ്‌മറും സുവാരസുമെല്ലാം മടങ്ങിയ നിലവിലെ ചാമ്പ്യന്മാര്‍ ബാഴ്‌സലോണയെ താരതമ്യേന ദുര്‍ബലരായ സെല്‍റ്റ ഡീ വിഗോ വീഴ്‌ത്തി. അതും ഒന്നിനെതിരെ നാല് ഗോളുകളിന്. തോല്‍വി ബാഴ്‌സയെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി.

അതേസമയം, അത്‌ലറ്റിക് ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകളിന് മറികടന്ന് റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. റയലിന് 13 പോയിന്റ്. സെല്‍റ്റയ്‌ക്കും 13 പോയിന്റെങ്കിലും ഗോള്‍ ശരാശരി അവരെ രണ്ടാം സ്ഥാനത്ത് നിര്‍ത്തി. മലാഗയെ 1-0ന് തോല്‍പ്പിച്ച വിയ്യ റയല്‍ മൂന്നാം സ്ഥാനത്തും, അത്‌ലറ്റികോ മാഡ്രിഡ് നാലാമതുമുണ്ട്.

കറ്റാലന്‍ ദേശീയതയെ പ്രതിനിധീകരിക്കുന്ന ജഴ്‌സിയണിഞ്ഞ് മൈതാനത്തിറങ്ങിയ ബാഴ്‌സലോണയെ സെല്‍റ്റ ഡി വീഗോ താരങ്ങള്‍ തവിടുപൊടിയാക്കി. ഗോളടിക്കാന്‍ കഴിയാതെ ഉലഞ്ഞ ബാഴ്‌സ മുന്നേറ്റവും, പ്രതിരോധിക്കാന്‍ മറന്ന പിന്‍നിരയും ഫോം നഷ്ടപ്പെട്ട ഗോളി ടെര്‍ സ്റ്റെഗനുമാണ് സെല്‍റ്റയുടെ ജയം ഗംഭീരമാക്കിയത്. 90 മിനിറ്റും കളത്തിലുണ്ടായിട്ടും മെസി-സുവാരസ്-നെയ്‌മര്‍ സഖ്യത്തിന് സെല്‍റ്റയുടെ കുതിപ്പ് തടയാനായില്ല. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ച സെല്‍റ്റയുടേതായി ജയം. സെല്‍റ്റ ഗോളിയുടെ തകര്‍പ്പന്‍ പ്രകടനവും ബാഴ്‌സയ്‌ക്ക് തിരിച്ചടിയായി.

ലിവര്‍പൂള്‍ മുന്‍ സ്‌ട്രൈക്കര്‍ ഇയാഗോ അസ്പാസിന്റെ ഇരട്ട പ്രഹരമാണ് ജയത്തില്‍ നിര്‍ണായകമായത്. 26-ാം മിനിറ്റില്‍ അഗുഡോ ഡുറാനിലൂടെ സെല്‍റ്റ സ്‌കോറിങ് തുടങ്ങി. 30, 56 മിനിറ്റുകളില്‍ ആസ്പാസിന്റെ ഗോളുകള്‍. 83-ാം മിനിറ്റില്‍ ഗ്വിഡേറ്റിയ പട്ടിക പൂര്‍ത്തിയാക്കി. 80 മിനിറ്റില്‍ നെയ്‌മറുടെ ബൂട്ടില്‍നിന്ന്  ബാഴ്‌സയുടെ ആശ്വാസഗോള്‍. കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ ചാമ്പ്യന്‍മാരാക്കിയ പരിശീലകന്‍ ലൂയിസ് എന്റിക്വെയ്‌ക്ക് കീഴില്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. ഈ സീസണിലെ ആദ്യത്തേതും.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിക്കാന്‍ മറന്നെങ്കിലും കരിം ബെന്‍സെമയുടെ ഇരട്ട ഗോള്‍ റയലിനെ വിജയവഴിയില്‍ പിടിച്ചുനിര്‍ത്തി. അത്‌ലറ്റിക് ബില്‍ബാവോയെ 2-1ന് കീഴടക്കി റയല്‍. കഴിഞ്ഞ കളിയിലും ബെന്‍സെമയായിരുന്നു റയലിന് ജയം സമ്മാനിച്ചത്. ബില്‍ബാവോയ്‌ക്കെതിരേ 19, 70 മിനിറ്റുകളില്‍ ഫ്രഞ്ച് താരത്തിന്റെ സ്‌കോറിങ്. 67-ാം മിനിറ്റില്‍ മരീനോ സുലോഗ ബില്‍ബാവോയുടെ ആശ്വാസഗോള്‍ പേരിലാക്കി. കെയ്‌ലര്‍ നവാസ് കാത്ത റയല്‍ പോസ്റ്റ് ആദ്യമായി തുറന്നുവെന്ന ഖ്യാതിയുമായി മടങ്ങാം ബില്‍ബാവോയ്‌ക്ക്.  തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതിരുന്ന നവാസ് ആറാം മത്സരത്തിലാണ് ആദ്യ ഗോള്‍ വഴങ്ങിയത്. കരിയറിലെ അഞ്ഞൂറാം ഗോളെന്ന നേട്ടത്തിന് ക്രിസ്റ്റ്യാനോയ്‌ക്ക് വീണ്ടും കാത്തിരിപ്പ്.

മലാഗക്കെതിരെ ടിസോണെ ദാനമായി നല്‍കിയ സെല്‍ഫ് ഗോൡലാണ് വിയ്യ റയല്‍ ജയിച്ചത്. മറ്റ് മത്സരങ്ങളില്‍ സെവിയ 2-0ന് ലാസ് പല്‍മാസിനോട് തോറ്റപ്പോള്‍, റയോ വല്ലക്കാനോ 2-1ന് സ്‌പോര്‍ട്ടിങ് ജിഗോണിനെ കീഴടക്കി. ലെവെന്റെ-ഐബര്‍ മത്സരം 2-2ന് സമനിലയില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

Football

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

പുതിയ വാര്‍ത്തകള്‍

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.