ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ജയം. വാല്‍സാളിനെ ഒന്നിനെതിരേ നാലു ഗോളിന് തുരത്തി നാലാം റൗണ്ടിലെത്തി ചെല്‍സി. എവേ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ നീലപ്പടയ്‌ക്കായി റാമിറസ് (10), റെമി (41), കെനെഡി (52), പെഡ്രൊ (90+) എന്നിവര്‍ ലക്ഷ്യം കണ്ടു. ഒകോണര്‍ വാല്‍സാളിന്റെ ആശ്വാസം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്‌സ്‌വിച്ച് ടൗണിനെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തി. വെയ്ന്‍ റൂണി (23), ആന്ദ്രിയ പെരേര (60), ആന്റണി മാര്‍ഷ്യല്‍ (90+) സ്‌കോറര്‍മാര്‍. കരുത്തരുടെ പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗിലെ നിരാശ മറികടന്നു ആഴ്‌സണല്‍. ടോട്ടനത്തെ 2-1ന് തുരത്തി പീരങ്കിപ്പട. മാത്യു ഫ്‌ളെമിനിയുടെ ഇരട്ട ഗോള്‍ ആഴ്‌സണ്‍ വെങ്ങറുടെ ശിഷ്യരെ തുണച്ചു. കാലം ചേംബേഴ്‌സിന്റെ സെല്‍ഫ് ഗോള്‍ ടോട്ടനത്തിന് ആശ്വസമായി.
ആന്‍ഫീല്‍ഡില്‍ കാള്‍ലിസില്‍ യുണൈറ്റഡിനെതിരേ നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെ ലിവര്‍പൂളിന് മൂന്നാം റൗണ്ട് കടക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് ആശ്രയിക്കേണ്ടി വന്നു. 23ാം മിനിറ്റില്‍ ഡാനി ഇന്‍ഗ്‌സിലൂടെ മുന്നിലെത്തിയ ചുവപ്പു സൈന്യത്തെ പതിനൊന്ന് മിനിറ്റിനു ശേഷം ഡെറെക് അസമോവയിലൂടെ കാള്‍ലിസില്‍ പിടിച്ചുകെട്ടി. ഷൂട്ടൗട്ടില്‍ 3-2ന് ഭാഗ്യം ലിവര്‍പൂളിനൊപ്പം. ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനായി ജയിംസ് മില്‍നര്‍, എമ്‌റെ കാന്‍, ഡാനി ഇഗ്‌സ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ലല്ലാനയ്‌ക്കും, കുട്ടീഞ്ഞോയ്‌ക്കും പിഴച്ചു. ഗാരി ഡിക്കര്‍, അലക്‌സ് മക്യൂന്‍ എന്നിവര്‍ കാള്‍ലിസിന്റെ സ്‌കോറര്‍മാര്‍.
മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് ചാള്‍ട്ടണ്‍ അത്‌ലറ്റിക്കിനെയും (4-1), സതാംപ്ടണ്‍ മില്‍ട്ടണ്‍ കെയ്‌നെസ് ഡോണ്‍സിനെയും (6-0), നോര്‍വിച്ച് സിറ്റി വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയനെയും (3-0) തോല്‍പ്പിച്ചു. എന്നാല്‍, ന്യൂകാസില്‍ യുണൈറ്റഡിന് തോല്‍വി. ഷെഫീല്‍ഡ് വെനസ്‌ഡേയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു ന്യൂകാസില്‍.
















