മൈസൂരു: രഞ്ജി ചാമ്പ്യന്മാര്‍ കര്‍ണാടകയ്‌ക്കെതിരായ ത്രിദിന മത്സരത്തില്‍ ബംഗ്ലാദേശ് എയ്‌ക്ക് തോല്‍വി. നാലു വിക്കറ്റിനാണ് കര്‍ണാടകം ജയം പിടിച്ചെടുത്തത്. സ്‌കോര്‍: ബംഗ്ലാദേശ് എ – 158, 309, കര്‍ണാടകം – 287, 185/6.
അവസാന ദിവസം ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 181 റണ്‍സ് വേണ്ടിയിരുന്ന കര്‍ണാടകം മധ്യനിരയുടെയും വാലറ്റത്തിന്റെയും മികവില്‍ ജയം പിടിച്ചെടുത്തു. 49 റണ്‍സെടുത്ത നായകന്‍ സി. ഗൗതം ടോപ് സ്‌കോറര്‍. ശ്രേയസ് ഗോപാല്‍ (40 നോട്ടൗട്ട്), അഭിഷേക് റെഡ്ഡി (36), ശിശിര്‍ ഭാവനെ (24), മായങ്ക് അഗര്‍വാള്‍ (23) എന്നിവരും ജയത്തില്‍ പങ്കാളികള്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ പ്രസീദ് കൃഷ്ണയുടെയും ജെ. സുചിത്തിന്റെയും മികച്ച ബൗളിങ്ങാണ് കര്‍ണാടകയ്‌ക്ക് ജയമൊരുക്കിയത്. പ്രസീദ് ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്തപ്പോള്‍, സുചിത് രണ്ടാമിന്നിങ്‌സില്‍ ആറ് ഇരകളെ കണ്ടെത്തി.
















