ന്യൂദല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് താമസി യാതെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുപ്രീം കോട തിയായി മാറുമെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. തെരഞ്ഞെടടുപ്പിന് മുമ്പേ തന്നെ തന്റെ മക്കളെല്ലാം പുതിയ സര്‍ക്കാരില്‍ മന്ത്രിമാരാവുമെന്ന് ലാലു പറഞ്ഞുകഴിഞ്ഞു. മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ വിവേചനാധികാരമായിരിക്കെയാണ് ഈ പ്രസ്താവന.
മോദി സര്‍ക്കാര്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരുടെയും നിര്‍ദ്ദേശപ്രകാരമല്ലായെന്നും വെങ്കയ്യ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിതീഷ്‌കുമാറിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന് ഇവരുടെ യൊന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാഷ്‌ട്രത്തിന്റെ ബിംബങ്ങള്‍ ഏതെങ്കിലും കുടുംബത്തിന്റെയോ പാര്‍ട്ടിയുടെയോ കുത്തകയ്യല്ലായെന്നും അത് രാഷ്‌ട്രത്തിന്റെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് മഹാത്മാക്കള്‍ക്ക് ജന്മം നല്‍കിയ രാഷ്‌ട്രമാണിത്. രാഷ്‌ട്രബിംബ ങ്ങളുടെ ആശയങ്ങളും ജീവിതവും പ്രചാരണം നടത്തുന്നതില്‍ അസഹിഷ്ണുത കാണേണ്ടിതല്ല.
പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായുടെയും സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെയും എ.പി.ജെ. അബുദുള്‍ കലാമിന്റെയും ജീവിതവും ആശയങ്ങളും ഇത്തരത്തിലുള്ളതാണ്. അബുദുള്‍ കലാമിന്റെ ജന്മവാര്‍ ഷികമായി ഒക്‌ടോബര്‍ 15 വിപുലമായി ആഘോഷിക്കുമെന്നും വെങ്കയ്യ പറഞ്ഞു. കലാമിന്റെ ജന്മനാടായ രാമേശ്വരത്ത് സ്മാരകം നിര്‍മ്മിക്കും. ഇതിനായി പ്രധാനമന്ത്രി ഒരു കമ്മറ്റി രൂപീകരിച്ച തായും അദ്ദേഹം പറഞ്ഞു.
















