ഭോപ്പാല്‍: വ്യാപം അഴിമതിയില്‍ ആരോപണ വിധേയരായവരുടെ വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്. ആരോപണ വിധേയരായ 29 പേരുമായി ബന്ധപ്പെട്ട 40 സ്ഥലങ്ങളിലായിരുന്നു ഇന്നലെ റെയ്ഡ് നടന്നത്. മധ്യപ്രദേശ്, യുപി എന്നിവടങ്ങളിലായി നടന്ന പരിശോധന ഈ കേസില്‍ ഇതാദ്യമായിരുന്നു.
മധ്യപ്രദേശ് മുന്‍മന്ത്രി ലക്ഷ്മീകാന്ത് ശര്‍മ്മ, മന്ത്രിയുടെ പേഴ്‌സണ്‍ സെക്രട്ടറിയായിരുന്ന ഒപി ശുകഌ ഗവര്‍ണ്ണര്‍ രാം നരേഷ് യാദവിന്റെ പേഴ്‌സണല്‍ സെക്രട്ടറി ധന്‍രാജ് യാദവ്, ഖനി രാജാവ് സുധീര്‍ ശര്‍മ്മ, വ്യാപം മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പങ്കജ് ത്രിവേദി എന്നിവരടക്കം 29 പേരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
















