ന്യൂദല്‍ഹി: ഭാരതത്തിന്റെ ചൊവ്വ ഉപഗ്രഹമായ മംഗള്‍യാന്‍ ചുവപ്പ് ഗ്രഹത്തെ വലം വയ്‌ക്കാന്‍ തുടങ്ങിയിട്ട് ഇന്നലെ വര്‍ഷം ഒന്നു തികഞ്ഞു. കഴിഞ്ഞ സപ്തംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.
മംഗള്‍യാനിലെ അഞ്ച് പേലോഡുകള്‍ വഴി ഇതിനകം ചൊവ്വയെപ്പറ്റിയുള്ള വിപുലമായ വിവരങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ചൊവ്വയിലെ മേഘങ്ങളും പൊടിപടലങ്ങളും ഗര്‍ത്തങ്ങളും ഗിരിശൃംഘങ്ങളും വ്യക്തമായി കാണിക്കുന്ന ഫോട്ടോകളും എല്ലാം നമുക്ക് ലഭിച്ചു.
വെറും രണ്ടു വര്‍ഷം കൊണ്ടാണ് നാം മംഗള്‍യാന്‍ നിര്‍മ്മിച്ചത്. ചൊവ്വയുടെ പ്രതലം, അന്തരീക്ഷം, പ്രതലത്തിലെ ചൂട് തുടങ്ങിയവയെല്ലാം മനസിലാക്കാനുള്ള ഉപകരണങ്ങളാണ് ഇതിലുള്ളത്. മംഗള്‍യാന്‍ നിര്‍ദ്ദിഷ്ട കാലം കഴിഞ്ഞും പ്രവര്‍ത്തിക്കുമെന്നാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ആറുമാസം കാലാവധിക്കാണ് അയച്ചത്. പക്ഷെ ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലാക്കുന്ന പ്രവര്‍ത്തനം അടക്കം മുഴുവന്‍ കാര്യങ്ങളും ചെയ്തിട്ടും 35 കിലോ ഇന്ധനം അതിലുണ്ട്. അതിനാല്‍ ഉപഗ്രഹം ഇനിയും ഏറെക്കാലം പ്രവര്‍ത്തിക്കും. ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ കിരണ്‍കുമാര്‍ പറഞ്ഞു.
















