ന്യൂദല്‍ഹി: വേ്യാമസേനയ്‌ക്കു വേണ്ടി 8000 കോടി രൂപയുടെ റഡാര്‍ സംവിധാനം വാങ്ങാന്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.
അപ്പച്ചെ, ചിനൂക്ക് ഹെലിക്കോപ്ടറുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
ഭാരതത്തെ മൊത്തം ഒരു റഡാര്‍ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് പദ്ധതി. വ്യോമ നിരീക്ഷണ പ്രതിരോധ സംവിധാനമാണിത്. ഇതിനുള്ള അഞ്ച് കേന്ദ്രങ്ങള്‍( നോഡ്‌സ്) പഞ്ചാബിലെ ബര്‍ണാലയിലും ഗുജറാത്തിലെ വദ്‌സര്‍റിലും ദല്‍ഹിയിലെ അയനഗറിലും രാജ്‌സ്ഥാനിലെ ജോധ്പ്പൂരിലും സ്ഥാപിച്ചു കഴിഞ്ഞു. ഇനി പുതിയ നാല് നോഡുകളും പത്ത് സബ്‌നോഡുകളും കൂടി സ്ഥാപിക്കണം. ഇവയില്‍ മൂന്നെണ്ണം കേരളം, തമിഴ്‌നാട്, മേഖലയിലാകും.
















