ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഒന്നരക്കോടി കവിഞ്ഞു( 1,5,074,389).്യൂ ഇതോടെ, ആധ്യാത്മിക നേതാവ് മാര്‍പാപ്പയെ ഒഴിച്ചു നിര്‍ത്തിയാല്‍ ട്വിറ്ററില്‍ മോദി രണ്ടാമനായി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഒന്നാമന്‍, ഫോളോവേഴ്‌സിന്റെ എണ്ണം ആറുകോടി നാല്പ്പതു ലക്ഷം.
ഭാരതത്തിലെ സെലിബ്രിറ്റികളില്‍ മൂന്നാം സ്ഥാനമാണ് മോദിക്ക്. ഒരു കോടി അറുപതു ലക്ഷം ഫോളോവേഴ്‌സുമായി അമിതാഭ് ബച്ചനാണ് ഒന്നാമത്. രണ്ടാമത് ഷാരൂഖ് ഖാന്‍ ( 1,5,295,510)
ഏപ്രിലിലും മോദി ലോകനേതാക്കളില്‍ മൂന്നാമനായിരുന്നു. അന്ന് ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി ഒന്‍പതുലക്ഷമായിരുന്നു. ഒരു വര്‍ഷം കൊണ്ട് മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 88 ലക്ഷം കൂടി.
















