മ്യൂണിക്ക്: ഒമ്പത് മിനിറ്റിനിടെ അഞ്ച് തവണ എതിര്‍വലയില്‍ പന്തെത്തിച്ച സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ അത്ഭുത പ്രകടനത്തിന്റെ കരുത്തില്‍ ജര്‍മ്മന്‍ ബുന്ദസ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് മിന്നുന്ന വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിഎഫ്എല്‍ വോള്‍വ്‌സ്ബര്‍ഗിനെയാണ് ബയേണ്‍ തകര്‍ത്തുവിട്ടത്. അതും ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിയാഗോ അല്‍കാന്‍ഡ്രയ്‌ക്ക് പകരക്കാരനായി കളത്തിലിറങ്ങിയാണ് ലെവന്‍ഡോവ്‌സ്‌കി കാല്‍പ്പന്തുകളിയില്‍ പുതിയ ചരിത്രം കുറിച്ചത്. കളത്തിലിറങ്ങി അഞ്ചാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍വേട്ടക്ക് ഒമ്പത് മിനിറ്റിനുശേഷം സമാപനം കുറിച്ചപ്പോള്‍ തന്റെ അക്കൗണ്ടില്‍ പോളണ്ട് സ്‌ട്രൈക്കര്‍ ലെവന്‍ഡോവ്‌സ്‌കി കൂട്ടിച്ചേര്‍ത്തത് അഞ്ച് സുന്ദരഗോളുകള്‍.
കളിയില്‍ ആധിപത്യം ബയേണിനായിരുന്നെങ്കിലും ആദ്യം ഗോള്‍ നേടിയത് വോള്‍വ്‌സ്ബര്‍ഗായരുന്നു. കളിയുടെ ഡാനിയേല്‍ കാലിഗ്യുരി ലക്ഷ്യം കണ്ടു. തുടര്‍ന്ന് ഗോള്‍ മടക്കാനായി ബയേണ്‍ താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ഇതിന് ഫലം കണ്ടില്ല. രണ്ടാം പകുതിയില്‍ കളിമാറി. പകരക്കാരനായി ഇറങ്ങിയ ലെവന്‍ഡോവ്‌സ്‌കി സംഹാരരുദ്രനായി കളംനിറഞ്ഞപ്പോള്‍ വോള്‍വ്‌സ്ബര്‍ഗ് ചിത്രത്തിലേയില്ലാതായി.
51-ാം മിനിട്ടിലാണ് ലെവന്‍ഡോവ്‌സ്‌കി തന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് 51, 52, 55, 57, 60 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടില്‍ നിന്ന് വെടിയുണ്ട കണക്കെ നാല് ഗോള്‍ കൂടി പിറന്നത്. ഇതോടെ ലീഗിലെ അതിവേഗ ഹാട്രിക്കിന്റെ റെക്കോര്‍ഡും പകരക്കാരനായി ഇറങ്ങി അഞ്ച് ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡും ഈ പോളണ്ട് നായകന്റെ പേരിലായി.
1991-ല്‍ ആറു മിനിറ്റില്‍ ഹാട്രിക് നേടിയ ഡ്യൂസ്ബര്‍ഗിന്റെ മൈക്കല്‍ ടോയ്ന്നിസിന്റെ 24 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ലെവന്‍ഡോസ്‌കിയുടെ മാന്ത്രികപ്രകടനത്തിന് മുന്നില്‍ പഴങ്കഥയാക്കിയത്. എന്നാല്‍ ബുന്ദസ് ലീഗയില്‍ ഒരു മത്സരത്തില്‍ 6 ഗോളടിച്ച ഡെയ്റ്റര്‍ മുള്ളറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ലെവന്‍ഡോവ്‌സ്‌കിക്കായില്ല.
ജയത്തോടെ ലീഗില്‍ ബയേണ്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. കളിച്ച ആറ് കളികളിലും വിജയം കണ്ട ബയേണ്‍ ലീഗില്‍ പരാജയമറിയാതെ മുന്നേറുകയാണ്. ആറ് കളികളില്‍ നിന്ന് 11 പോയിന്റുള്ള വോള്‍വ്‌സ്ബര്‍ഗ് മൂന്നാം സ്ഥാനത്താണ്.
















