മാഡ്രിഡ്: സ്പാനിഷ് ലീഗിലെ അപരാജിത കുതിപ്പ് തുടരാനായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയും കരുത്തരായ റയല്‍ മാഡ്രിഡും ഇന്ന് കളത്തിലിറങ്ങുന്നു. ബാഴ്‌സക്ക് എതിരാളികള്‍ ഈ സീസണില്‍ പരാജയമറിയാതെ മുന്നേറുന്ന സെല്‍റ്റ ഡി വിഗോയും റയല്‍ മാഡ്രിഡിന് അത്‌ലറ്റിക് ബില്‍ബാവോയുമാണ്.
ഇരുടീമുകള്‍ക്കും ഇന്ന് എവേ മത്സരമാണ്.
ലീഗില്‍ നാല് കളികളില്‍ നിന്ന് 12 പോയിന്റുമായി ബാഴ്‌സ ഒന്നും 10 പോയിന്റ് വീതമുള്ള റയല്‍ മാഡ്രിഡ്, വിയ്യാറയല്‍, സെല്‍റ്റ ഡി വീഗോ ടീമുകള്‍ രണ്ടും മൂന്നും നാലും സ്ഥാനത്താണ്.
















