ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ അമിതാഭ് ചൗധരിയെ ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്നാണ് ആവശ്യം ഉയര്‍ന്ന് വന്നത്.
ബിസിസിഐയുടെ കിഴക്കന്‍ മേഖലയാണ് അമിതാഭിനെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
അതേസമയം അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശരദ് പവാര്‍, രാജീവ് ശുക്ല എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ നിലവിലെ സാഹര്യത്തില്‍ വെറുമൊരു സെലക്ഷന്‍ എന്നതിലുപരി ഇലക്ഷന് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്.
ബിസിസിഐയുടെ കിഴക്കന്‍ മേഖല കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചകളില്‍ തങ്ങളുടെ മേഖലയില്‍ നിന്നൊരു അദ്ധ്യക്ഷന്‍ വേണമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമിതാഭിന്റെ പേര് ഉയര്‍ന്ന് വന്നത്.
















