Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉദുമ: കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, കെപിസിസി ജനറല്‍ സെക്രട്ടറി പ്രസംഗിക്കുന്ന യോഗത്തിന് ബഹിഷ്‌കരണ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:36 am IST
in Kasargod
സ്വന്തം ലേഖകന്‍
കാസര്‍കോട്: മാങ്ങാട് ബാലകൃഷ്ണന്‍ വധകേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്ന ഷിബു കടവന്താനത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാന്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയില്‍ പൊട്ടിത്തെറി രൂക്ഷമായി. കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോ ണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കേസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വം കൈക്കൊള്ളുന്ന നടപടികളിലെ അതൃപ്തി കാരണം കഴിഞ്ഞ ദിവസം ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ടി.വി.വേണുഗോപാലന്‍ രാജിവെച്ചു. നിലവില്‍ ജവഹര്‍ ബാലജനവേദി ജില്ലാ കോഡിനേറ്ററാണ് ഇദ്ദേഹം. കുടാതെ ഉദുമ ഗ്രാമപഞ്ചായത്ത് അംഗം, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള ഷിബുവിന്റെ കുടുംബത്തോട് പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനം ഇങ്ങനെയാണെങ്കില്‍ സാധാരണ പ്രവര്‍ത്തകരുടെ കാര്യങ്ങള്‍ വരുമ്പോള്‍ എന്ത് നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്ന് അണികള്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു. ഷിബു, മജീദ് മാങ്ങാട് എന്നിവരുടെ കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ക്ക് നല്‍കിയ കത്തില്‍ ഇന്നും പാര്‍ട്ടി മൗനം പാലിക്കുകയാണെന്നാക്ഷേപമുണ്ട്. ഷിബു കടവന്താനത്തിന്റെ പിതാവ് കടവന്താനം കുഞ്ഞിക്കേളു നായര്‍ ആയുസ്സ് മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച വ്യക്തിയാണ്. ഒരു ഘട്ടത്തില്‍ ഡിസിസി പ്രസിഡണ്ട് സ്ഥാനം അദ്ദേഹം അലങ്കരിക്കുമെന്ന് വന്നപ്പോള്‍ ശ്രീധരനടക്കമുള്ളവര്‍ ചേര്‍ന്ന് ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. എന്തുകൊണ്ടും ഡിസിസി പ്രസിഡണ്ടാകാന്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട അദ്ദേഹത്തിന്റെ മകനെ കേസിലുള്‍പ്പെടുത്തി മാനസികമായും ശാരീരികമായും തളര്‍ത്തുകയാണ് ഇന്നത്തെ ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വം ചെയ്തതെന്ന് ഗ്രൂപ്പ് മറന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കരുണാകരന്‍ ഇന്ദിരാ കോണ്‍ഗ്രസ്സ് രൂപീകരിച്ച സമയത്ത് അവിടെയായിരുന്ന ശ്രീധരനോടൊപ്പം ഉറച്ചു നിന്ന വ്യക്തിയാണ് ഇദ്ദേഹം. ഡിഐ സി യുഡിഎഫില്‍ ലയിക്കുന്ന സമയത്ത് വീണ്ടും പാര്‍ട്ടി ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്ന വ്യക്തിയാണ് ശ്രീധരന്‍.
പാര്‍ട്ടി നേതൃത്വം ഇവരോട് കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച് ഡിസിസി നേതൃത്വത്തിനെതിരായി ഒപ്പ് ശേഖരണത്തിന് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നതായി നേതാക്കള്‍ തന്നെ പറഞ്ഞു. അരനൂറ്റാണ്ടിലധികമായി കോണ്‍ഗ്രസ്സിന്റെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച് പ്രവര്‍ത്തിക്കുന്ന ഡിസിസി പ്രസിഡണ്ട് സി.കെ.ശ്രീധരന് ഉദുമയില്‍ സ്വന്തമായി ഒരു പാര്‍ട്ടി ഓഫീസ് പോലും നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ ശ്രീധരന്റെ ജന്മദേശം കൂടിയാണ് ഉദുമ. ഡിസിസി പ്രസിഡണ്ടിന്റെ വീടിന് അടുത്ത് മറ്റ് പാര്‍ട്ടി ഓഫീസുകള്‍ ഉയര്‍ന്നിട്ടും കോണ്‍ഗ്രസ്സിന് സ്വന്തമായി ഒരു പാര്‍ട്ടി ഓഫീസ് ഇല്ലാത്തത് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2005ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ന് ജില്ലയില്‍ കോണ്‍ഗ്രസ്സിന് നേതൃത്വം കൊടുക്കുന്ന വാസുമാങ്ങാടും, സി.കെ.ശ്രീധരനും ഡിഐസിയുടെ ഭാഗമായി സിപിഎം വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. അന്ന് അവര്‍ പറഞ്ഞത് ഉമ്മന്‍ കോണ്‍ഗ്രസ്സിനെ ഉപ്പ് വെച്ച കലം പോലെയാക്കുമെന്നാണ്. ഇവര്‍ നേതൃത്വം നല്‍കുന്ന ഡിസിസിയില്‍ നിന്ന് സാധാരണ പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കില്ലെന്ന് അണികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്സില്‍ നിന്നും പല പ്രമുഖരും രാജിവെക്കുമെന്ന ഭീഷണി മുഴക്കി കഴിഞ്ഞതായി നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിനെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ സംഘടിപ്പിച്ചിരിക്കുന്ന രാഷ്‌ട്രീയ വിശദീകരണയോഗത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തന്നെ നേരിട്ടെത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. പക്ഷെ ഡിസിസി നേതൃത്വം ഉദുമ നിയോജക മണ്ഡലത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നേതാക്കളടക്കം പലരും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന വിശദീകരണ യോഗം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. ഡിസിസി നേതൃത്വത്തിനെതിരായി ഉദുമയില്‍ നിന്ന് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ നേതാക്കള്‍ക്ക് നന്നേ ബുദ്ധിമുട്ടേണ്ടിവരും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

പുതിയ വാര്‍ത്തകള്‍

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.