ഡോര്‍ട്ട്മുണ്ട്: ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ വിജയത്തോടെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഞായറാഴ്ച നടന്ന മത്സരത്തില്‍ ബൊറൂസിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബെയര്‍ ലെവര്‍ക്യൂസനെ തകര്‍ത്തു. 19-ാം മിനിറ്റില്‍ ഹോഫ്മാന്‍, 58-ാം മിനിറ്റില്‍ ഷിന്‍ജി കഗാവ, 74-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഒബാമെയാങ് എന്നിവരാണ് ബൊറൂസിയക്കായി ഗോള്‍ നേടിയത്.
ജയത്തോടെ ബൊറൂസിയ ഈ സീസണിലെ ബുന്ദസ്‌ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയമാണ് സ്വന്തമാക്കിയത്. ഒപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ബൊറൂസിയക്കും ബയേണിനും 15 പോയിന്റുകള്‍ വീതമുണ്ടെങ്കിലും ഗോള്‍ ആവറേജില്‍ ബൊറൂസിയയാണ് മുന്നില്‍.
മറ്റൊരു മത്സരത്തില്‍ ഷാല്‍ക്കെ 53-ാം മിനിറ്റില്‍ ലുഡോവിക്ക് സനെ നേടിയ ഏക ഗോളിന് വിഎഫ്ബി സ്റ്റുട്ട്ഗര്‍ട്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ എഫ്‌സി ആഗസ്ബര്‍ഗ് 2-0ന് ഹാനോവറിനെ കീഴടക്കി. 10 പോയിന്റുമായി ഷാല്‍ക്കെയാണ് പോയിന്റ് പട്ടികയില്‍ നാലാമത്.
















