Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ചസ്റ്റര്‍ സിറ്റിയെ വെസ്റ്റ്ഹാം കൂട്ടിലടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:41 pm IST
inSports

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സീരി എ ടീം ജുവന്റസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം. ശനിയാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമാണ് മുന്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റിയെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വെസ്റ്റ് ഹാം സിറ്റിയെ കൂട്ടിലടച്ചത്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ സിറ്റിയുടെ ആദ്യ പരാജയമാണിത്. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്കുശേഷമാണ് ലീഗില്‍ അവര്‍ പരാജയം നേരിട്ടത്.

ഈ സീസണില്‍ വായ്‌പാടിസ്ഥാനത്തില്‍ ചെല്‍സിയില്‍ നിന്ന് ടീമിലെത്തിയ വിക്ടര്‍ മോസസ്, ഡിയാഫ്ര സഖു എന്നിവരുടെ ഗോളുകളിലാണ് വെസ്റ്റ്ഹാം ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ സിറ്റിയെ തകര്‍ത്തത്. ആറ്, 21 മിനിറ്റുകളിലായിരുന്നു വെസ്റ്റ് ഹാം സിറ്റി വല കുലുക്കിയത്. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് കെവിന്‍ ഡി ബ്രൂയന്‍ സിറ്റിയുടെ ആശ്വാസഗോള്‍ നേടി. സിറ്റിയെ പരാജയപ്പെടുത്തിയതോടെ ആറ് കളികളില്‍ നിന്ന് 12 പോയിന്റുമായി വെസ്റ്റ് ഹാം പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരാജയപ്പെട്ടെങ്കിലും 15 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തുണ്ട്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് സിറ്റിയായിരുന്നു. കളിയുടെ 72 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ 27 ഷോട്ടുകളും പായിച്ചു. ഇതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും വെസ്റ്റ് ഹാം ഗോളിയെ മറികടന്ന് ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. സെര്‍ജിയോ അഗ്യൂറോ, റഹിം സ്റ്റര്‍ലിങ്, ജീസസ് നവാസ് എന്നിവരടങ്ങിയ താരനിര പാഴാക്കിക്കളഞ്ഞ അവസരങ്ങളാണ് സിറ്റിയെ പരാജയത്തിലേക്ക് നയിച്ചത്.

മറ്റൊരു മത്സരത്തില്‍ ലീസസ്റ്റര്‍ സിറ്റിയെ 2-2ന് സ്‌റ്റോക്ക് സിറ്റി സമനിലയില്‍ പിടിച്ചു. മിനിറ്റിനിടെ രണ്ട് തവണ ലീസസ്റ്റര്‍ സിറ്റി വല ചലിപ്പിച്ച് സ്‌റ്റോക്ക് വിജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും 51-ാം മിനിറ്റില്‍ റിയാദ് മഹ്‌രസും 69-ാം മിനിറ്റില്‍ ജാമി വാര്‍ഡിയും നേടിയ ഗോളുകളുടെ കരുത്തില്‍ ലീസസ്റ്റര്‍ സമനില പിടിച്ചു. സമനിലയോടെ ലീസസ്റ്റര്‍ 12 പോയിന്റുമായി വെസ്റ്റ് ഹാമിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മറ്റൊരു മത്സരത്തില്‍ ഒഡിയന്‍ ഇഗ്ഹാലോയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ വാറ്റ്‌ഫോര്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ ബേണിമൗത്ത് 2-0ന് സണ്ടര്‍ലാന്‍ഡിനെയും വെസ്റ്റ് ബ്രോംവിച്ച് 1-0ന് ആസ്റ്റണ്‍ വില്ലയെയും കീഴടക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.