റിയാദ്: സൗദിയില്‍ വീണ്ടും ഹുതി വിമതര്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി വിഷ്ണുവാണ് ഷെല്ലാക്രമണത്തില്‍ മരിച്ചത്. സൗദിയുടേയും യെമന്റേയും അതിര്‍ത്തിയായ ജിസാനയിലെ താമസസ്ഥലത്തുണ്ടായ ആക്രമണത്തിലാണ് വിഷ്ണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മട്ടാഞ്ചേരി സ്വദേശിയായ ഫാറൂഖ് കൊല്ലപ്പെട്ടിരുന്നു. താമസസ്ഥലത്ത് പതിച്ച ഷെല്ലിന്റെ ചീളുകള്‍ തറച്ചാണ് ഫാറൂഖ് മരിച്ചത്. യെമനില്‍ രൂക്ഷമാകുന്ന സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യാക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
















