തായ്‌പേയ് : തായ് വാന്‍ തീരത്ത് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് നാലുപേര്‍ മരിച്ചു. അഞ്ചുപേരെ കാണാതായി. തായ് വാനിലെ കീലങ് തുറമുഖത്ത്
ഇന്ന് രാവിലെയാണ് സംഭവം.
മത്സ്യബന്ധനബോട്ടില്‍ എഷ്യാസിമന്റ്‌സിന്റെ ചരക്കുകപ്പല്‍ വന്നിടിക്കുകയായിരുന്നു. ബോട്ടിന്റെ ക്യാപ്റ്റന്‍, ചൈനയില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധനതൊഴിലാളികള്‍, ഒരു ഇന്‍ഡൊനീഷ്യന്‍ തൊഴിലാളി എന്നിവരാണ് മരിച്ചത്.
കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ഇടിച്ച് തലകീഴായി മറിഞ്ഞ മത്സ്യബന്ധനബോട്ടിലെ മീന്‍വലകള്‍ ചുറ്റും പരന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയതായി കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.
















