ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബ് ചെൽസിയുടെ പരിശീലകൻ ഹൊസെ മൗറീഞ്ഞോ ലൈംഗികാധിക്ഷേപ വിവാദത്തിൽ. ടീമിന്റെ മുൻ വനിതാ ഡോക്ടർ ഈവ കാർനെയ്‌റോയ്‌ക്കെതിരെ ലൈംഗികാധിക്ഷേപകരമായ വാക്കുകൾ മൗറീഞ്ഞോ ഉപയോഗിച്ചെന്നാണ് ആരോപണം. സംഭവം ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു.
സ്വാൻസിയുമായുള്ള ലീഗ് മത്സരത്തിനിടെ ഈഡൻ ഹസാർഡിന് പരിക്കേറ്റപ്പോൾ പരിചരിക്കാൻ ഡോക്ടറായ ഈവ ഗ്രൗണ്ടിലിറങ്ങിയതു സംബന്ധിച്ചാണ് മൗറീന്യോ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
ഈവ കാരണം കളത്തിൽ താരങ്ങളുടെ എണ്ണം കുറഞ്ഞത് മൗറീഞ്ഞോയെ കുപിതനാക്കുകയായിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരിൽ മുൻപും ശിക്ഷിക്കപ്പെട്ടയാളാണ് മൗറീഞ്ഞോ.
















