Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദല്ലാള്‍ സഖാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 09:40 pm IST
inVicharam

പതിവിലും നേരത്തെ ഇക്കുറി വിജയദശമിയെത്തി. ഒമ്പതുനാള്‍ നീണ്ട സന്ധിയില്ലാത്ത സമരത്തിനൊടുവില്‍ വിജയം. പണത്തിനും സ്വാര്‍ത്ഥരാഷ്‌ട്രീയ കൊടിക്കൂറകള്‍ക്കും മീതേ ഒന്നല്ല ആയിരക്കണക്കിന് ദുര്‍ഗമാര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ കേരളം അത് അതിശയത്തോടെ നോക്കിക്കാണുകയായിരുന്നു. അവിടെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാരെ കാണാനില്ലായിരുന്നു.

അപകടസൂചന പോലെ എന്നും തൊഴിലാളിക്കുമേല്‍ പാറിയിരുന്ന ആ ചെങ്കൊടി കാണാനില്ലായിരുന്നു. തൊഴിലാളികളെ നാളതുവരെ ചൂഷണം ചെയ്ത് തിന്നുചീര്‍ത്ത ഖദറിട്ട തടിച്ച ശരീരങ്ങളില്ലായിരുന്നു.

തൊഴിലാളിയുടെ വിയര്‍പ്പിനുമേല്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പടുത്ത മഹിഷാസുരന്മാര്‍ക്കെതിരെയാണ് കൊളുന്തു നുള്ളുന്ന പെണ്ണുങ്ങള്‍  സമരത്തിനിറങ്ങിയത്.  സപ്തംബര്‍ 13 അതുകൊണ്ടുതന്നെ മൂന്നാറിന് വിജയദശമിയായിരുന്നു.

മൂന്നാറിലെ അയ്യായിരത്തോളം വരുന്ന സ്ത്രീസമൂഹം പൊരുതി നേടിയ വിജയംകൊണ്ട് നഷ്ടമുണ്ടായത് ആര്‍ക്കൊക്കെ എന്ന കണക്കെടുപ്പിലാണ് കേരളമിപ്പോള്‍. മൂന്നാര്‍ സമരത്തിന്റെ കൊടിപിടിക്കാന്‍ നാവുനുണഞ്ഞെത്തിയ സകല രാഷ്‌ട്രീയക്കാരെയും അവര്‍ ആട്ടിയകറ്റി. പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയുടെ, കശുവണ്ടിത്തൊഴിലാളിയുടെ, കയര്‍ തൊഴിലാളിയുടെ കഷ്ടതകള്‍ നീട്ടിയും കുറുക്കിയും പറഞ്ഞും പാടിയും മുഷ്ടി ചുരുട്ടി വായുവിലിടിച്ചും കരുത്ത് കാട്ടിയിരുന്ന ചുവന്ന കൊടിക്കാര്‍ക്കുമേലാണ് മൂന്നാര്‍ സമരം ചുവന്നകോടി പുതപ്പിച്ചത്.

വിഎസിന്റെ പഴയ വാല്യക്കാരനും ഇപ്പോള്‍ പാര്‍ട്ടിയുടെ സമുന്നത നേതാവുമായ സാക്ഷാല്‍ എം.എം. മണിയാണ് പാര്‍ട്ടിയുടെ മാനംകാക്കാന്‍ ഒടുവില്‍ രംഗത്തെത്തിയത്.

ചക്കവീണപ്പോള്‍ ചത്ത മുയലെന്നാണ് ഊണും ഉറക്കവുമില്ലാതെ മൂന്നാറിലെ അമ്മമാര്‍ നേടിയ വിജയത്തെ പരനാറിയന്‍ വികടോക്തി രാഷ്‌ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായ മണിയാശാന്‍ വിശേഷിപ്പിച്ചത്. വിപ്ലവം നടത്തി പാര്‍ട്ടി പടുകുഴിയിലേക്ക് ആണ്ടുപോയ വിയറ്റ്‌നാമിലായിരുന്നുവത്രെ ഇതുവരെ മണി. വിയറ്റ്‌നാമില്‍നിന്ന് നാട്ടില്‍ വണ്ടിയിറങ്ങിയപ്പോള്‍ കാണുന്നത് പട്ടിണികിടന്ന് മരണക്കോലമായ സ്വന്തം എംഎല്‍എ എസ്. രാജേന്ദ്രനെയാണ്. രാജേന്ദ്രന്‍ പട്ടിണികിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധനും തന്റെ പഴയമുതലാളിയുമായ വി.എസ്. അച്യുതാനന്ദന്‍  ‘ഇത് തീര്‍പ്പാവുന്നതുവരെ ഞാനിവിടെ ഇരിക്കുമെന്ന്’ നീട്ടിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന വിവരവും മണിയെ ക്രുദ്ധനാക്കി.

വണ്‍, ടൂ, ത്രീ… ചൊല്ലി കൊലവെറി പ്രസംഗം നടത്തിയ പഴയ മണി വീണ്ടും ഉണര്‍ന്നു. മൂന്നാറിലെ കഥ മുഴുവന്‍ കേട്ടപ്പോഴേക്ക് ക്ഷുഭിതനായി മുക്കറയിട്ട് ചുരമാന്താന്‍ ആരംഭിച്ചു. ഇന്നലെവരെ പാര്‍ട്ടിയും തൊഴിലാളി നേതാക്കന്മാരും പറഞ്ഞതുകേട്ട് അനുസരിച്ചിരുന്നവര്‍, മുതലാളിമാരില്‍നിന്ന് തങ്ങള്‍ വാങ്ങിക്കൊടുക്കുന്നതുമാത്രം ചോദ്യംചെയ്യാതെ വാങ്ങി അനുഭവിച്ചിരുന്നവരാണ് ഇപ്പോള്‍ ഒറ്റയ്‌ക്ക് സമരത്തിനിറങ്ങിയത്. സമരം തുടങ്ങിയപ്പോള്‍ കമ്പനി ഉടമകള്‍ക്കൊപ്പം പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നുവത്രെ എംഎല്‍എ രാജേന്ദ്രന്‍. സമരത്തിനിറങ്ങിയ സ്ത്രീകള്‍ തിരികെപ്പോകുന്നില്ലെന്ന് കണ്ടപ്പോഴാണ് രാജേന്ദ്രന്‍ രംഗത്തെത്തിയത്.

മൂന്നാറിലെ സമരവീര്യത്തോടടുത്തപ്പോള്‍ രാജേന്ദ്രന് പൊള്ളി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തൊഴിലാളി സമരഭൂമിയില്‍ നിന്ന് ഒരു മാര്‍ക്‌സിസ്റ്റുകാരന്‍ ആട്ടിയിറക്കപ്പെട്ടു. തൊഴിലാളി വഞ്ചകനെന്ന് അധിക്ഷേപിച്ച്, അറിയാവുന്ന ഭാഷയില്‍ അയാളെ അവര്‍ ആട്ടിയിറക്കി. അതില്‍ പിണങ്ങിയാണ് രാജേന്ദ്രന്‍ ഒരു കാതമിപ്പുറത്ത് ഒര ഡബിള്‍കോട്ടില്‍ പതുപതുത്ത മെത്ത വിരിച്ച്, ശരീരം മുഴുവന്‍ പൂമാലയണിഞ്ഞ് നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്.

രാജേന്ദ്രന്റെ ദുരന്തം കേട്ടപ്പോള്‍ എകെജി സെന്റര്‍ കുലുങ്ങി. ശ്രീകൃഷ്ണജയന്തിക്ക് ഓണാഘോഷം നടത്തി, ശ്രീനാരായണഗുരുവിനെ കുരിശിലേറ്റി, കയറിട്ട് പൊതുനിരത്തില്‍ വലിച്ച് കണ്ണൂരിലെ കംസന്മാര്‍ സൃഷ്ടിച്ച പ്രതിച്ഛായ മലയാളിയുടെ മനസ്സില്‍നിന്ന് മായുംമുമ്പേയാണ് ഒരു തൊഴിലാളി വര്‍ഗ സമരക്കാരനെ തൊഴിലെടുക്കുന്ന പെണ്ണുങ്ങള്‍ ആട്ടിയിറക്കുന്നത്. അനുനയിപ്പിച്ച് ഒപ്പംകൂട്ടാന്‍ പിണറായി പിന്നെയും ദൂതന്മാരെ അയച്ചു. ഇക്കുറി ദൗത്യവുമായി പോയത് ജയരാജന്മാരിലൊരാളുടെ സഹോദരിയുടെ നേതൃത്വത്തിലാണ്. കെ.കെ. ഷൈലജയും പി.കെ. ശ്രീമതിയുമായിരുന്നു അവതാരങ്ങള്‍. മൂന്നാറില്‍ പോയി സമരക്കാര്‍ക്കൊപ്പം കൊടിപിടിക്കാനും അവര്‍ക്കൊപ്പം അവിടെ കുത്തിയിരിക്കാനുമായിരുന്നു രാജാവിന്റെ നിര്‍ദേശം.

സമരം ചെയ്യുന്നത് തമിഴ് സ്ത്രീകളായതിനാല്‍ ഇടുക്കിക്കിപ്പുറവും അപ്പുറവും പാര്‍ട്ടിയും പാര്‍ട്ടിയുടെ ഈ ടീച്ചര്‍മാരും അവരുടെ രാജാവ് പിണറായിയും ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനിടയില്ല എന്ന ആശ്വാസമുണ്ടായിരുന്നു സിപിഎമ്മിന്. എന്നാല്‍ അതും അസ്ഥാനത്തായി. സമരരംഗത്തിരിപ്പുറപ്പിക്കുംമുമ്പേ ടീച്ചറന്മാര്‍ക്ക് എഴുന്നേല്‍ക്കേണ്ടി വന്നു.

സമരക്കാര്‍ രാജേന്ദ്രന് നല്‍കിയതിനേക്കാള്‍ ദയനീയമായ യാത്രയയപ്പാണ് പിണറായിയുടെ പുതിയ ദൂതര്‍ക്ക് നല്‍കിയത്. പിന്നെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി. രാജേന്ദന്‍ പട്ടുമെത്തയില്‍ ബദല്‍ നിരാഹാരം അനുഷ്ഠിക്കുന്ന കാലത്തോളം പാര്‍ട്ടിയും സഖാക്കളും മൂന്നാറിലെ അമ്മമാര്‍ക്ക് മഹിഷാസുരന്മാരാണെന്ന പ്രാഥമികമായ തിരിച്ചറിവുപോലുമില്ലാതെയാണ് പിന്നെയും പിന്നെയും ഈ അനുനയനീക്കങ്ങള്‍ പൊടിപൊടിച്ചത്.

ചെങ്കൊടിയുടെ തണലില്ലാതെ തങ്ങള്‍ക്ക് സമരം വിജയിപ്പിക്കാനാകുമെന്ന് മൂന്നാറിലെ അഭിനവദുര്‍ഗകള്‍ പ്രഖ്യാപിച്ചപ്പോഴാണ് മണിയാശാന്റെ വരവ്. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ കരിമ്പൂച്ചകളെ ഇറക്കുന്നതുവരെയും വിഎസിനുപിന്നില്‍ കൊടിപിടിച്ച് നിന്നയാളാണ് എം.എം. മണി. ജെസിബിയും പൂച്ചകളുംകൂടി മൂന്നാറിളക്കിമറിച്ച കാലത്ത് കൂറ്റന്‍ റിസോര്‍ട്ടുകളുടെ മാത്രമല്ല, മണിയുടെ വിഎസ് കൂറിന്റെയും അടിത്തറ ഇളകി. തൊഴിലാളികളുടെ നേതാവായി താന്‍ മൂന്ന് പതിറ്റാണ്ട് അരിയിട്ടുവാഴ്ച നടത്തിയ കാലത്തുനിന്ന് തൊഴിലാളികള്‍ സ്വതന്ത്രരാവുന്നതിന്റെ ദഹനക്കേട് ഈ അഭിനവ മഹിഷാസുരന്‍ ഇപ്പോള്‍ മറച്ചുവെയ്‌ക്കുന്നില്ല.

സമരത്തെ ജനങ്ങളിലേക്കെത്തിച്ച മാധ്യമപ്രവര്‍ത്തകരെ താന്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ കരണത്തടിക്കുമായിരുന്നുവെന്നാണ് ഇടുക്കിയിലെ സിപിഎം ഗ്യാംഗ് ലീഡര്‍ വെളിപ്പെടുത്തിയത്. ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ ചുവപ്പ് മാറ്റി കാവിയടിച്ചതിന്റെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. കേരളത്തിലും ചുവപ്പ് മായുകയാണ്. രണ്ട് മണിയന്മാരാണ് ഇടുക്കിയിലെ തൊഴിലാളികളെ ഇത്രകാലം നയിച്ചതത്രെ. എം.എം. മണിയും എ.കെ. മണിയും. രണ്ടിനും മണിയടിയും അതുമൂലം കീശയില്‍വീഴുന്ന മണിയുടെ കിലുക്കവുമാണ് പ്രിയമെന്ന് ആ നാട്ടുകാര്‍ പറയുന്നു. സമരം തൊഴിലാളികള്‍ തുടരുകയാണ്. തോട്ടങ്ങളില്‍ നിന്ന് തോട്ടങ്ങളിലേക്ക് അത് വ്യാപിക്കുന്നു. ഒരുകാലം സമരം നയിച്ച ഇമ്മാതിരി മണിയന്മാര്‍ക്കെതിരെയാണ് ഇപ്പോള്‍ സമരമെന്ന് മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.