ദുബായ്: ദുബായ് ഭരണാധികാരി മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ഷെയ്‌ക്ക് റാഷിദ് (33) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഷെയ്‌ക്ക് ഹിന്ദ് ബിന്റ് മക്തൂം ബിന്‍ ജുമ അല്‍ മക്തൂമാണ് റാഷിദിന്റെ അമ്മ. കുതിരയോട്ടത്തിലും കായിക മത്സരങ്ങളിലും കമ്പമുള്ളയാളായിരുന്നു റാഷിദ്.
റാഷിദിന്റെ ഇളയ സഹോദരന്‍ ഷേയ്‌ക്ക് ഹംദാന്‍ ദുബായിലെ കിരീടാവകാശിയാണ്. റാഷിദിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ദു:ഖാചരണ കാലത്ത് യു.എ.ഇ പതാക പകുതി താഴ്‌ത്തിവെയ്‌ക്കും.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത പുത്രനാണ് ഷെയ്‌ക്ക് റാഷിദ്.
















